Hymn 27

ആഹ്ലാദചിത്തരായ് സങ്കീർത്തനങ്ങളാൽ
ദൈവത്തെ വാഴ്ത്തീടുവിൻ
ശക്തിസങ്കേതമാം ഉന്നതനീശനെ
പാടിപ്പുകഴ്ത്തീടുവീൻ
തപ്പുകൾ കൊട്ടുവിൻ, കിന്നര വീണകൾ
ഇമ്പമായ് മീട്ടിടുവിൻ
ആർത്തുഘോഷിക്കുവിൻ,
കാഹളം മുഴക്കുവിൻ
ആമോദമോടെ വാഴ്ത്തുവിൻ

നാഥനെ വാഴ്ത്തുക, ഇസ്രായേലിന്നൊരു
ചട്ടമാണോർത്തീടുവിൻ
സ്തു‌തികളിൽ വാണിടും, സർവ്വശക്തനെ സദാ
സ്തോത്രങ്ങളാൽ പുകഴ്ത്തുവിൻ.....

കഷ്ടകാലത്തവൻ മോചനം നല്കിയെൻ
ഭാരവും നീക്കി ദയാൽ
താളമേളങ്ങളാൽ പാട്ടുപാടി ഉന്നത
നാമം സദാപി വാഴ്ത്തുവിൻ