Hymn 29

ആരാധിക്കുന്നേ, ഞങ്ങൾ ആരാധിക്കുന്നേ
ആത്മനാഥനേശുവിനെ ആരാധിക്കുന്നേ
ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഗീതം പാടീടാം
ഹല്ലേലുയ്യാ ഗീതംപാടി ആരാധിച്ചിടാം
ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നേ
അന്നു ഞങ്ങൾ മുഖംകണ്ട് ആരാധിച്ചീടും

സെറാഫുകൾ ആരാധിക്കും പരിശുദ്ധനെ
സന്തോഷത്താൽ സ്വന്തമക്കൾ ആരാധിച്ചിടും
ബന്ധനമഴിയും കെട്ടുകളഴിയും ആരാധനയിങ്കൽ
കോട്ടകൾ തകരും ബാധകൾ ഒഴിയും ആരാധനയിങ്കൽ

രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ
മൺകുടമുടയും തീ കത്തീടും ആരാധനയിങ്കൽ
അപ്പസ്തോലർ രാത്രികാലേ ആരാധിച്ചപ്പോൾ
ചങ്ങലപൊട്ടിബന്ധിതരെല്ലാം മോചിതരായല്ലോ