Hymn 31

ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ സ്നേഹിപ്പാൻ
ഞാനാരാണെന്നീശോയെ
പാപാന്ധകാരം മനസ്സിൽ നിറഞ്ഞൊരു
പാപിയാണല്ലോ ഇവൻ
ശത്രുവാം എന്നെ പുത്രനാക്കീടുവാൻ
ഇത്രമേൽ സ്നേഹം വേണോ
നീചനാമെന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യനായ് മാറ്റിയല്ലോ
ഭീരുവാമെന്നിൽ വീര്യം പകർന്നു നീ
ധീരനായ് മാറ്റിയല്ലോ
കാരുണ്യമേ നിൻ
സ്നേഹവായ്പിന്റെ
ആഴമറിയുന്നു ഞാൻ
