Hymn 33
കൈയ്യടിച്ചു പാടിടാം
കർത്തനെ സ്തുതിച്ചിടാം
സർവ്വശക്തി ശബ്ദമോടെ
കീർത്തനങ്ങൾ പാടീടാം
ഭൂമിതന്നടിത്തറ - കുലുങ്ങിടട്ടെ മോദമായ്
ഭൂതലത്തിലാകവെ - നിറഞ്ഞിടട്ടെ ഗീതങ്ങൾ
ഹല്ലേലുയ്യ...ഹല്ലേലൂയ്യ...ഹാ...ഹാ...ഹല്ലേലുയ്യ...
ആർത്തുപാടി നീങ്ങിടും - നദിയിരമ്പൽപോലെ നാം
കിന്നരങ്ങൾ മീട്ടി നൽ സ്തുതികളാലപിച്ചിടാം
ഹല്ലേലുയ്യാ......
സ്തുതികളിൽ വസിച്ചിടും -പരമസ്നേഹ പൂർണ്ണനാം
ക്രിസ്തുനാഥനായ് ദിനം -സ്‌തുതികൾ
പാടി വാഴ്ത്തിടാം
ഹല്ലേലുയ്യാ.......
