Hymn 34
ഞാനെന്നും സ്‌തുതിക്കും എൻപരനെ
തിരുവര സുതനെ, ആനന്ദഗാനങ്ങൾ
പാടിപ്പുകഴ്ത്തി, ഞാനെന്നും സ്‌തുതിക്കും
പാപത്തിൻ ശാപത്തിൽനിന്നും
എന്റെ പ്രാണനെ കാത്തവനെന്നും
പാരിൽ തന്നൻപിനു തുല്യമില്ലൊന്നും
ആയിരം നാവുകളാലും, പതി-
നായിരം വാക്കുകളാലും -ആയി
ആദിവ്യ സ്നേഹമവർണ്ണ്യമാരാലും
നിത്യതതന്നിൽ ഞാനെത്തും, നിൻ്റെ
ദിവ്യപാദങ്ങൾ ഞാൻ മുത്തും - നിത്യ
ഭക്തിയിലാനന്ദ സംഗീതം മീട്ടി.
