Hymn 36
ദൈവത്തെ സ്തുതിപ്പിൻ, നിത്യം സ്തുതിപ്പിൻ
പാടി സ്തുതിപ്പിൻ, കൈകൊട്ടി സ്തുതിപ്പിൻ
സർവ്വചരാചരം ദൈവത്തെ...........
വാനവും ഭൂമിയും-
സൂര്യനും ചന്ദ്രനും - താരാഗണവും
കാറ്റേ കടലേ - കാട്ടാറുകളെ
കാടും മേടും - തോടും പുഴയും
നീലാകാശമേ - മേഘാവലിയേ
മിന്നൽപ്പിണരേ - അഗ്നിയേ ചൂടേ
പർവ്വതനിരയേ - പുൽത്തോപ്പുകളേ
പൂഞ്ചോലകളേ - തിരമാലകളേ
മഞ്ഞണിവയലേ - മാങ്കാവുകളെ
മലർവാടികളേ - വർഷഹിമങ്ങളേ
കാലഋതുക്കളേ - രാവും പകലും
സായന്തനമേ - പൊൻപുലർക്കാലം
പൈങ്കിളിജാലമേ - കാലിഗണങ്ങളേ
ജലജീവികളേ - ഇഴജീവികളേ
വാനവ ദൂതരേ - മാനവഗണമേ
ദൈവികജനമേ -നിർമ്മലഹൃദയരേ
