Hymn 37

ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദിചൊല്ലിതീർക്കുവാനീ ജീവിതം പോരാ
കഷ്ട‌പ്പാടിൻ കാലങ്ങളിൽ
രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്‌തുതിച്ചാലും മതിവരുമോ

സ്വന്തമായൊന്നുമില്ല സർവ്വവും നിൻ ദാനം
സ്വസ്ഥമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ
മന്നിൽ സൗഭാഗ്യം നേടാനായാലും
ആത്മം നഷ്ട‌മായാൽ ഫലമെവിടെ

സ്വ‌പ്നങ്ങൾ പൊലിഞ്ഞാലും ദുഃഖത്താൽ വലഞ്ഞാലും
മിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെൻ മുമ്പേ പോയാൽ ഭയമെവിടെ