Hymn 48
നന്ദി ദൈവമേ നന്ദി ദൈവമേ
നിത്യവും നിത്യവും നന്ദി ദൈവമേ
അങ്ങു തന്ന ദാനത്തിന് നന്ദിയേകിടാം
അങ്ങു തന്ന സ്നേഹത്തിന് നന്ദിയേകിടാം
നന്മരൂപനേ നല്ല ദൈവമേ
അങ്ങു തന്ന മോദത്തിനു നന്ദിയേകിടാം
അങ്ങു തന്ന ദുഃഖത്തിന് നന്ദിയേകിടാം
നന്മരൂപനേ നല്ല ദൈവമേ
ലാഭനഷ്ടമെന്തിനും നന്ദിയേകിടാം
നേട്ടം കോട്ടം എന്തിനും നന്ദിയേകിടാം
സ്നേഹരൂപനേ നല്ല ദൈവമേ
ബുദ്ധിജ്ഞാനം ശക്തിക്കായ് നന്ദിയേകിടാം
സിദ്ധി മുക്തി തൃപ്തിക്കായ് നന്ദിയേകിടാം
സ്നേഹരൂപനേ സർവ്വശക്തനെ
കാഴ്ചതന്ന നാഥനായ് നന്ദിയേകിടാം
കേഴ്വി തന്ന നാഥന് നന്ദിയേകിടാം
കരങ്ങൾ കൂപ്പിടാം നന്ദിയേകിടാം
