Hymn 50

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ
യേശുനാമമല്ലാതെ യേശുനാമമല്ലാതെ
മാനവരക്ഷക്കുഴിയിൽ വേറൊരു
നാമമില്ലല്ലോ-യേശുനാമമല്ലാതെ
യേശുനാമമല്ലാതെ

പറുദീസായിൽ ദൈവം തന്നൊരു
രക്ഷാവാഗ്ദാനം -യേശുനാഥനല്ലയോ
പ്രവാചകന്മാർ മുന്നേ ചൊന്നൊരു
രക്ഷാസന്ദേശം -യേശുനാഥനല്ലയോ

ദൈവം മാനവരക്ഷയ്ക്കായി
തന്നൊരു നാമമേ യേശുവെന്നൊരു നാമമേ
ഭൂലോകങ്ങൾ മുട്ടുമടക്കും
ഉന്നത നാമമേ, യേശുവെന്നൊരു നാമമേ
മറ്റൊരുവനിലും രക്ഷയതില്ല

യേശുവിലല്ലാതെ ഏകരക്ഷകനവനല്ലൊ
യേശുവിലുള്ളൊരു വിശ്വാസത്താൽ
രക്ഷവിരിച്ചീടാം നിത്യരക്ഷവരിച്ചീടാം

വഴിയും സത്യവും ജീവനുമേശു
മാത്രമല്ലയോ പരനേക മദ്ധ്യസ്ഥൻ
താതന്നരുകിൽ ചെല്ലാനുള്ളൊരു
വഴിയല്ലോ യേശു, ഏകവഴിയല്ലേ യേശു