Hymn 51
എന്നേശുവേ നീ എത്ര നല്ലവൻ
നീയെത്ര കാരുണ്യവാൻ
നിൻ സ്നേഹമോർത്താൽ എന്തൊരത്ഭുതം
ഓ, നിത്യമാം സ്നേഹമേ
സ്നേഹിതർക്കുവേണ്ടി സ്വന്തജീവനെ
ഏകിടുന്നതിൽപ്പരം സ്നേഹമോ
പാപിയായ് മർത്യനായ് പോലുമാ
ജീവനേകിടും മഹൽ സ്നേഹമേ
വിൺമഹത്വമാകെ മാറ്റിവച്ചുനീ
മന്നിതിന്റെ മാലുകൾ ഏറ്റുനീ
മർത്യരൂപമാർന്നു ദാസനായി നീ
മൃത്യുകൈവരിച്ചൊരാ സ്നേഹമേ.
