Hymn 56

ഒന്നു വിളിച്ചാൽ ഓടിയെൻ്റെ അരികിലെത്തും ഒന്നു
സ്‌തുതിച്ചാലവനെൻ്റെ മനം തുറക്കും
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴി തുടയ്ക്കും
എത്രനല്ല സ്നേഹമെന്റെയീശോ
ഓ എത്ര നല്ല സ്നേഹമെന്റെയീശോ

ഒന്നു തളർന്നാലവനെൻ്റെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങിനടത്തും
ശാന്തിപകരും എൻ്റെ മുറിവുണക്കും

എത്രനല്ല സ്നേഹമെന്റെയീശോ
ഓ എത്ര നല്ല സ്നേഹമെന്റെയീശോ
തന്നെ അനുഗമിക്കാനവനെന്നെ വിളിച്ചു
തിരുവചനം പകർന്നെന്നെ വഴിതെളിച്ചു
ശക്തിപകരും എന്നെ അനുഗ്രിക്കും
എത്രനല്ല സ്നേഹമെന്റെയീശോ
ഓ എത്ര നല്ല സ്നേഹമെൻ്റയീശോ