Hymn 58
കർത്താവിലെന്നും എൻ്റെ ആശ്രയം
കർത്തൃസേവയൊന്നാണെൻ ജീവിതം
കഷ്ടമോ നഷ്ടമോ എന്തു വന്നീടിലും
കർത്താവിൻ പാദം ചേർന്നു പോകും ഞാൻ
ആർത്തുപാടി ഞാൻ ആനന്ദത്തോടെ
കീർത്തനം ചെയ്തെന്നും വാഴ്ത്തും യേശുവേ
ഇത്ര നൽ രക്ഷകൻ വേറെയില്ലൂഴിയിൽ
ഹല്ലേലൂയ്യാ പാടും ഞാൻ
തൻ സ്വന്ത ജീവൻ തന്ന രക്ഷകൻ
തള്ളുകില്ല ഏതു ദുഃഖനാളിലും
തൻ തിരു കൈകളാൽ താങ്ങി നടത്തീടും
തൻ സ്നേഹം ചൊല്ലാൻ പോര വാക്കുകൾ
വിശ്വാസത്താൽ ഞാൻ യാത്ര ചെയ്യുമെൻ
വീട്ടിലെത്തുവോളം ക്രൂശിൻ പാതയിൽ
വൻതിര പോലോരു ക്ലേശങ്ങൾ വന്നാലും
വല്ലഭൻ ചൊല്ലിൽ എല്ലാം മാറിടും (ആർത്തുപാടി....)
എൻ സ്വന്തബന്ധുമിത്രരേവരും
എന്നെ കൈവിട്ടാലും ഖേദമെന്തിനായ്
കൈവിടില്ലെന്നു തൻ വാഗ്ദത്തമുള്ളതിൽ
ആശ്രയിച്ചെന്നും ആശ്വസിക്കും ഞാൻ (ആർത്തുപാടി....)
