Hymn 64
ദൈവത്തിൻ നാമത്തിൽ നാം
ചേർന്നീടും സമയങ്ങളിൽ
മോദമായ് ധ്യാനിച്ചിടാം
തൻ്റെ വൻകൃപകൾ ദിനവും
കുന്നുകൾ അകന്നീടിലും
മഹാപർവ്വതം മാറീടിലും
തൻ്റെ ദയയെന്നും ശാശ്വതമേ - തൻ
മക്കൾക്കാശ്രയമേ
സീയോനിൽ അവൻ നമുക്കായ് - അതി
ശ്രേഷ്ഠമാം മൂലക്കല്ലായ്
തന്നോടു ചേർന്നു നാമും
തന്റെ ജീവക്കല്ലുകളായിടാം
കർത്തൻ തൻ വരവിൻ നാളിൽ - തന്റെ
കാന്തയാം നമ്മെ ചേർത്തിടും
എന്റെ കണ്ണുനീരെല്ലാം തുടയ്ക്കും - തൻ
മാർവ്വോടു ചേർത്തീടുമേ
