Hymn 66
നന്ദിചൊല്ലി പാടിടാം നല്ല ദൈവമേ
എന്നും നിന്റെ നന്മകൾ ഓർത്തുപാടിടാം
പുഞ്ചിരിതൻ നാളിലും കണ്ണീരിൻ നാളിലും
ഒന്നുപോലെന്നെ നയിച്ച ദൈവമേ
കൊച്ചുനാൾതൊട്ടേ എന്നെവീഴാതെ കാത്തവൻ
കൂടെ ഞാനില്ലേന്നോതി കൂട്ടായ് നടന്നവൻ
കൊച്ചുകൊച്ചു നൊമ്പരങ്ങൾ സുഖമായ് പകർത്തിയോൻ
കൊച്ചുകൊച്ചു സ്വപ്നം കാണാൻ കണ്ണുകൾ തുറന്നവൻ
ഇത്ര നല്ല ദൈവമെൻ്റെ താതനാണെന്നോർക്കുമ്പോൾ
ചിത്തം ചെല്ല കാറ്റിനൊപ്പം പാടിയാടിയാർക്കുന്നു
കൊച്ചുമനസ്സാകാശം പോൽ വലുതാക്കി കണ്ടവൻ
കുട്ടിക്കുറുമ്പെല്ലാം മാറ്റി നന്മ വാരി വിതറിയോൻ
കൊച്ചു കളിവീടുകൾക്കുമപ്പുറത്ത് സ്വർഗ്ഗത്തിൽ
നിത്യഭവനങ്ങളുണ്ടെന്ന് എന്നെ പഠിപ്പിച്ചോൻ
ഇത്രനല്ല ദൈവമെന്റെ താതനാണെന്നോർക്കുമ്പോൾ
ചിത്തം ചെല്ല കാറ്റിനൊപ്പം പാടിയാടിയാർക്കുന്നു.
