Hymn 68

നിത്യസഹായ നാഥേ
പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ
നിൻമക്കൾ ഞങ്ങൾക്കായ് നീ
പ്രാർത്ഥിക്ക സ്നേഹ നാഥേ

നീറുന്ന മാനസങ്ങൾ ആയിരമായിരങ്ങൾ
കണ്ണീരിൻ താഴ്വരയിൽ നിന്നിതാ കേഴുന്നമ്മേ

കേൾക്കണേ രോദനങ്ങൾ നൽകണേ നൽവരങ്ങൾ
നിൻദിവ്യ സൂനുവിങ്കൽ ചേർക്കണേ മക്കളെ നീ