Hymn 69

കുരിശിൽ നിന്നന്ന് ഞാനീ സ്വരം കേട്ടു
ഇതാണു നിന്റെ അമ്മ
പ്രാണ പീഡയാൽ പിടയുന്ന നാഥനന്ന്
അന്ത്യ സമ്മാനമായ് എനിയ്ക്കു നൽകി
അമേമ.........അമേമ.........അമേമ.........അമേമ.........

കാനായിൽ വന്നപോൽ എൻ ഹൃദയത്തിൽ
ഇന്നു കടന്നു വന്നീടണേ
അവരുടെ വീഞ്ഞ് തീർന്നു പോയിയെന്ന്
പുത്രനോടൊന്നു നീ ചൊല്ലീടണേ
അമേമ.........അമേമ.........അമേമ.........അമേമ.........

ഒരു കൽഭരണിയാം എന്നിലുള്ള
പാപജലം പുതു വീഞ്ഞാക്കണേ
സ്വർഗ്ഗരാജ്യത്തിൻ രഹസ്യമറിയുവാൻ
മദ്ധ്യസ്ഥമേകണേ സ്വർഗ്ഗരാജ്ഞി