Hymn 75

നന്മനിറഞ്ഞവളേ സ്വസ്തി
നിർമ്മലകന്യകയേ
നിൻ സുതർ ഞങ്ങൾക്കായ് ദിനവും
പ്രാർത്ഥിക്കേണമേ.........

കഷ്ടതതൻ നടുവിൽ ഞങ്ങൾ
മിഴിനീർ തൂകുമ്പോൾ
പാപപ്പരീക്ഷകളിൽ ഞങ്ങൾ
ആകുലരാകുമ്പോൾ

ശക്തിതരേണം നീ അമ്മേ
നിത്യമഹാരാജ്ഞീ
അലറും അലകടലിൽ ജീവിത
നൗക തുഴയുമ്പോൾ

അലയാഴിയതിൽ താഴാതെ
തീരം കാട്ടണമേ
ശക്തിനികേതം നീ ഞങ്ങൾ
ക്കത്ഭുത ദീപം നീ