II. പാരമ്പര്യ രീതി

1. ഗാനശുശ്രൂഷ: - ഏതാനും ഭക്തിഗാനങ്ങളാലപിച്ച് പ്രാർത്ഥ നയ്ക്ക് പശ്ചാത്തലമൊരുക്കുന്നു.

2 സ്വാഗതാശംസഃ - കുടുംബനാഥൻ എല്ലാവർക്കും ചുരുങ്ങിയ വാക്കുകളിൽ സ്വാഗതം ആശംസിക്കുന്നു.

3. ബൈബിൾ പ്രതിഷ്ഠഠ :ഭവനത്തിൻ്റെ മുഖ്യകവാടത്തിൽ നിന്നും ഗൃഹനാഥൻ കത്തിച്ച മെഴുകുതിരികളുടെ അകമ്പടിയോടെ, വിശുദ്ധഗ്രന്ഥം ആദരപൂർവ്വം, സമൂഹമദ്ധ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കുന്നു.

വചനഗ്രന്ഥം പീഠത്തിന്മേൽ പ്രതിഷ്ഠിക്കുമ്പോൾ ഗൃഹനാഥൻ/നാഥ: “ഞാൻ ലോകത്തിൻ്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല" എന്നരുളിച്ചെയ്‌ത യേശു നാഥൻ ഈ കൂട്ടായ്മയുടെ ജീവനും പ്രകാശവുമായിരിക്കട്ടെ!

വചന പ്രതിഷ്‌ഠാ ഗാനം
നിന്റെ വചനത്തിലണഞ്ഞിടുവാൻ
നിന്റെ വചനത്തിൽ നിന്നും നുകരാൻ
നിന്റെ വചനത്തിൽ ജീവിക്കുവാൻ
എന്നെ അനുവദിക്കുക നാഥാ (2)

(അനുയോജ്യമായ മറ്റു ഗാനങ്ങളും ആലപിക്കാവുന്നതാണ് )

ബൈബിൾ പ്രതിഷ്‌ഠാ പ്രാർത്ഥന: കാരുണ്യവാനായ ദൈവമേ, അങ്ങയെ
ഞങ്ങൾ ആരാധിക്കുന്നു. അങ്ങേ അനന്തമായ സ്നേഹത്തി നും പരിപാലനയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ പാദങ്ങൾക്കു വിളക്കും വഴികളിൽ പ്രകാശവുമായി അവിടുത്തെ വചനം നല്കിയതിന് ഞങ്ങൾ അങ്ങയെ സ്‌തുതിക്കുന്നു. മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ടുമാത്രമല്ല, അങ്ങയുടെ അധരത്തിൽ നിന്നും പൊഴിയുന്ന വചനത്താലുമാണെന്ന് ഞങ്ങൾ അറിയുന്നു. കാലത്തിന്റെ തികവിൽ വചനമായ അവിടുത്തെ ഏകജാതനെ മനുഷ്യരൂപത്തിൽ ഞങ്ങളുടെ ഇടയിലേയ്ക്ക് അയക്കുവാൻ തിരുമനസ്സായ അങ്ങയെ ഞങ്ങൾ വാഴ്ത്തു ന്നു. അങ്ങയുടെ വചനമടങ്ങുന്ന വിശുദ്ധഗ്രന്ഥ‌ം ഇപ്പോൾ ഈ സമൂഹത്തിന്റെ കേന്ദ്രമായി ഞങ്ങൾ പ്രതിഷ്ഠിക്കുന്നു. അവിടുത്തെ വചനം വായിച്ചു ധ്യാനിക്കുന്ന ഓരോ അവസരത്തിലും അങ്ങയുടെ അരൂപിയാൽ ഞങ്ങളെ നയിച്ച് തിരുവചനത്തില ധിഷ്ഠിതമായ ഒരു ജീവിതം നയിക്കുവാൻ ഞങ്ങളെ സഹായിക്കേണമെ. ആമേൻ.

(എല്ലാവരും ആദരപൂർവ്വം വിശുദ്ധഗ്രന്‌ഥത്തെ വന്ദിക്കുന്നു)

Page 11


4. പരിശുദ്ധാത്മാവിനോടുള്ള ഗാനം

5. പ്രാരംഭപ്രാർത്ഥന

"സഹോദരർ ഏകമനസ്സോടെ ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്" (സങ്കീ. 133:1) എന്ന് സങ്കീർത്തകനി ലൂടെ അരുളിചെയ്ത ദൈവമേ, ആദിമ സഭയിലെ വിശ്വാസികളുടെ സമൂഹത്തെ മാതൃകയായി സ്വീകരിച്ച് ഞങ്ങളിതാ ഈ ഭവനത്തിൽ അവിടുത്തെ പുത്രനായ യേശുവിൻ്റെ നാമത്തിൽ ഒരുമിച്ചുകൂടി യിരിക്കുന്നു. അവിടുത്തെ ഏകജാതനെ ഞങ്ങളുടെ രക്ഷകനും നാഥനും കർത്താവുമായി നല്‌കിയതിന് ഞങ്ങൾ അങ്ങയെ സ്തു‌തിക്കുന്നു. കർത്താവായ യേശുവേ, അങ്ങയുടെ തിരുസാന്നിദ്ധ്യം ഞങ്ങളുടെ മധ്യേ ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഏറ്റവും സ്നേഹത്തോടെ ഞങ്ങളുടെ ഈ ഭവനത്തിലേയ്ക്ക്, ഈ സമൂഹത്തിലേയ്ക്ക് അങ്ങയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അങ്ങയുടെ വചനത്താലും ആത്മാവിനാലും ഞങ്ങളെ നിറയ്ക്കാൻ, അവിടുത്തെ സ്നേഹവും സമാധാനവും സന്തോഷവും ഞങ്ങൾക്ക് പങ്കുവച്ചു തരുവാൻ അങ്ങിപ്പോൾ ഞങ്ങളുടെ യിടയിലേയ്ക്ക് എഴുന്നുള്ളി വരേണമേ . പരിശുദ്ധാത്‌മാവായ ദൈവമെ ഞങ്ങളിൽ വന്നു നിറയേണമേ. ഞങ്ങളെ ശക്തിപ്പെടുത്തി യഥോചിതം ഈ കൂട്ടായ്മ‌ ആചരിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. ആമേൻ

6. അനുതാപം : പ്രിയപ്പെട്ടവരേ, യേശുവിൻ്റെ സന്നിധിയിലാണ് നാമെന്ന അവബോധത്തിലേയ്ക്ക് കടന്നുവരുമ്പോൾ, നമ്മുടെ പാപങ്ങളും വീഴ്ചകളും അവിശ്വസ്‌തതകളും നമ്മെ അസ്വസ്ഥരാക്കുന്നു. അവിടുത്തെ മുമ്പിൽ നിൽക്കാൻ, അവിടുത്തെ സ്‌തുതിച്ചാരാധിക്കാൻ, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാൻ നാം ഭയപ്പെടുന്നു. അനുതപിച്ച് അവിടുത്തോട് മാപ്പപേക്ഷിക്കുമ്പോൾ നമ്മിലെ ഭയവും അസ്വസ്ഥതകളും നീങ്ങിപ്പോകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് നാം എത്തു കയും ചെയ്യും.

"നിൻ്റെ പാപങ്ങൾ രക്താംബരം പോലെ കടും ചുവപ്പാ ണെങ്കിലും ഞാനതിനെ മഞ്ഞുപോലെ വെളുപ്പിക്കും" (എശ 1:18) എന്ന വചനത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് നമുക്ക് നമ്മുടെ പാപങ്ങളെ ഓർത്ത് കർത്താവിനോട് ഹൃദയപൂർവ്വം മാപ്പപേക്ഷിക്കാം. അനുത പിക്കുന്ന പാപിയുടെ തിരിച്ചുവരവിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവിടുത്തെ സ്നേഹവലയത്തിലേയ്ക്ക് നമ്മെ സമർപ്പിക്കാം. നമ്മുടെയും നമ്മുടെ കുടുംബത്തിലുള്ളവരുടെയും കൂട്ടായ്മയിലുള്ള വരുടെയും നമ്മുടെ ചുറ്റും വസിക്കുന്ന എല്ലാവരുടെയും പാപങ്ങൾ ക്കായി പ്രതി കർത്താവിനോട് കരുണയ്ക്കുവേണ്ടി പ്രാർത്ഥിക്കാം. (അല്പസമയം മൗനം)

Page 12


അനുതാപ പ്രാർത്ഥന : ദയാനിധിയായ ദൈവമേ, തെറ്റുകളേറ്റു പറഞ്ഞു പൂർണ്ണഹൃദയത്തോടെ അങ്ങേ പക്കലേയ്ക്കു മടങ്ങി വരുവാൻ ആഗ്രഹിക്കുന്ന ഈ മക്കളെ കടാക്ഷിക്കേണമേ. സ്വാർത്ഥതയാലും തഴക്കദോഷങ്ങളാലും ബലഹീനരായിത്തീർന്ന ഞങ്ങളെ അവിടുത്തെ അരൂപിയാൽ ശക്തിപ്പെടുത്തേണമേ. അങ്ങേ പുത്രനായ യേശുനാഥൻ ഞങ്ങൾക്കുവേണ്ടി കാൽവരിയിൽ ചിന്തിയ രക്തത്താൽ ഞങ്ങളെ കഴുകി ശുദ്ധീകരിക്കേണമേ. തെറ്റായ ജീവിത രീതികളാലും ദുർവാസനകളാലും കറപുരണ്ട പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് അങ്ങയുടെ ചൈതന്യ ത്താൽ നയിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹി ക്കുന്നതിനും ജീവിതത്തിൻ്റെ എല്ലാ സാഹചര്യങ്ങളിലും അങ്ങയുടെ ഹിതം അനുവർത്തിക്കുന്നതിനും ഞങ്ങളെ പഠിപ്പിക്കേണമേ. കർത്താവായ ക്രിസ്‌തുവഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ. ആമേൻ

7. ദൈവസ്തു‌തി ആരാധന: ദൈവമക്കളുടെ അവകാശമാണ്
ദൈവസ്‌തുതി. സ്‌തുതികളിൽ വസിക്കുന്നവനാണ് ദൈവം. തന്നെ സ്തുതിച്ചാരാധിക്കുവാൻ അവിടുന്ന് ഇസ്രായേൽ ജനത്തിന് കൽപ്പന നല്‌കിയിരിക്കുന്നു. സ്വർഗ്ഗത്തിൽ ദൈവത്തെ മുഖാഭിമുഖംകണ്ട് ആരാധിക്കുന്ന ദൈവദൂതന്മാരുടെ ഗണങ്ങളോടു ചേർന്നുകൊണ്ട് നമുക്കും അവിടുത്തെ സ്തുതിക്കാം. എല്ലാ വിശുദ്ധരോടും ചേർന്ന് അവിടുത്ത ആരാധിക്കാം. ഈ പ്രപഞ്ചത്തിലെ സർവ്വസൃഷ്‌ടി ജാലങ്ങളോടും ചേർന്ന് കർത്താവിനെ പുകഴ്ത്താം.

a. ത്രിത്വസ്തുതികൾ

അങ്ങയുടെ സാദൃശ്യത്തിലും ഛായയിലും ഞങ്ങളെ സൃഷ്ടിച്ച ദൈവമേ........                                           (സമൂഹം പ്രത്യുത്തരിക്കുന്നു.)

ഞങ്ങൾ അങ്ങയെ സ്‌തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു, മഹത്വപ്പെടുത്തുന്നു.

ഭൂമിയിലുള്ള സകലതും ഞങ്ങൾക്കുവേണ്ടി സൃഷ്ടിച്ച ദൈവമേ .........

Page 13


- ഈ പ്രപഞ്ചത്തിലുള്ള സകലതിനും മേൽ ഞങ്ങൾക്ക് അധികാരം നല്‌കിയ ദൈവമേ,......

- നിന്റെ തെറ്റുകൾ തുടച്ചു മാറ്റുന്ന ദൈവം ഞാൻ തന്നെ എന്നരുളി ചെയ്‌തുകൊണ്ട് പാപികളായിരിക്കുന്ന ഞങ്ങളെ മക്കളായി സ്വീകരിച്ച ദൈവമേ........

- സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങൾക്കും നാമകാര ണമായ ദൈവമേ....

- പകൽ മേഘസ്തതംഭമായും രാത്രി അഗ്‌നി സ്‌തംഭമായും ഇസ്രായേ ലിനെ നയിച്ച ദൈവമേ........

- തൻ്റെ മുമ്പാകെ സ്നേഹത്തിൽ പരിശുദ്ധരും നിഷ്‌കളങ്കരുമായിരി ക്കുവാൻ ലോകസ്ഥാപനത്തിനു മുമ്പുതന്നെ ഞങ്ങളെ ക്രിസ്തുവിൽ തെരഞ്ഞെടുത്ത ദൈവമേ....

- മലകൾ അകന്നു പോയേക്കാം, കുന്നുകൾ മാറ്റപ്പെട്ടേക്കാം, എന്നാൽ എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല എന്ന് ഉറപ്പു നല്‌കിയ ദൈവമേ.....

- എൻ്റെ മുമ്പിലും പിമ്പിലും എനിക്കു കാവൽ നില്ക്കുന്ന ദൈവമേ.......

- ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ, ഇതാണു വഴി ഇതിലേ പോവുക എന്ന് എന്നെ ഉപദേശിക്കുന്ന ദൈവമേ......

- പിതാവേ സ്തുതി, പിതാവേ ആരാധന, പിതാവേ നന്ദി, പിതാവേ മഹത്വം... ഹല്ലേലൂയാ, ഹല്ലേലൂയാ (സ്വതന്ത്രമായ സ്തു‌തിപ്പ്)

- ഞങ്ങളുടെ വേദനകളും രോഗങ്ങളും വഹിക്കുകയും ഞങ്ങളുടെ ദുഖങ്ങൾ ചുമക്കുകയും ചെയ്‌ത യേശുനാഥാ.......

- ഞങ്ങളുടെ അതിക്രങ്ങൾക്കുവേണ്ടി മുറിവേൽക്കുകയും ഞങ്ങളുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽക്കുകയും ചെയ്‌ത യേശുനാഥാ...

- ഞങ്ങളെ പ്രതി ശപിക്കപ്പെട്ടവനായിത്തീർന്നുകൊണ്ട് നിയമത്തിന്റെ ശാപത്തിൽനിന്നും ഞങ്ങളെ രക്ഷിച്ച യേശുനാഥാ.......

- സ്വന്തജീവൻ മറുവിലയായി നല്‌കി ഞങ്ങളെ സ്വന്തമാക്കിയ യേശു

- പിതാവ് അങ്ങയെ സ്നേഹിച്ചതുപോലെ ഞങ്ങളെ ഓരോരുത്ത രേയും അത്യതികമായി സ്നേഹിക്കുന്ന യേശുനാഥാ .............

Page 14


- ഞങ്ങൾ ബോധപൂർവ്വം തെറ്റുകൾ ചെയ്യുമ്പോഴും ഞങ്ങളെ ഉപേക്ഷിക്കാതെ സ്വന്തമായി സ്വീകരിക്കുന്ന യേശുനാഥാ....

- ഞങ്ങളോടൊത്ത് ആയിരിക്കുവാൻ ദിവ്യകാരുണ്യത്തിൽ സന്നി ഹിതനായിരിക്കുന്ന യേശുനാഥാ........

- പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുവാൻ മനുഷ്യനായി അവതരിച്ച യേശുനാഥാ........

- ഞങ്ങൾക്ക് ജീവൻ നല്കുവാൻ, അത് സമൃദ്ധമായി നൽകുവാൻ ആഗതനായ യേശുനാഥാ...........

- ഇന്നലെയും ഇന്നും എന്നും ഒരാൾ തന്നെയായ യേശുനാഥാ......... യേശുവേ സ്തുതി, യേശുവേ ആരാധന,
യേശുവേ നന്ദി, യേശുവേ മഹത്വം ഹല്ലേലൂയാ, ഹല്ലേലൂയ
(സ്വതന്ത്രമായ സതിപ്പ്)

- ഞങ്ങളുടെ നിത്യസഹായകനായി ഒരിക്കലും വിട്ടുപിരിയാതെ ഞങ്ങളോടൊത്തു വസിക്കുന്ന പരിശുദ്ധാത്മാവായ ദൈവമേ......

- പിതാവിന്റെയും പുത്രൻ്റെയും സ്നേഹമായ പരിശുദ്ധാത്മാവായ ദൈവമേ.......

- ദൈവസ്നേഹംകൊണ്ട് ഞങ്ങളെ നിറയ്ക്കുന്ന പരിശുദ്ധാത്മാവായ ദൈവമേ

- പാപബോധവും പശ്ചാത്താപവും നീതിബോധവും നല്കുന്ന പരിശുദ്ധാത്മാവായ ദൈവമേ...

- എല്ലാക്കാര്യങ്ങളും ഞങ്ങളെ ഓർമ്മപ്പെടുത്തുകയും പഠിപ്പിക്കുക യും ചെയ്യുന്ന പരിശുദ്ധാത്‌മാവായ ദൈവമേ.......

- യേശുവിന് സാക്ഷ്യം വഹിക്കുവാൻ ഞങ്ങളെ ശക്തി പ്പെടുത്തുന്ന പരിശുദ്ധാത്മാവായ ദൈവമേ.

- സുവിശേഷ പ്രവർത്തനങ്ങളിൽ ഞങ്ങളെ തീക്ഷ്‌ണതയുള്ളവരാ ക്കുന്ന പരിശുദ്ധാത്‌മാവായ ദൈവമേ.........

- എല്ലാറ്റിനേയും നവീകരിക്കുന്നവനും വിശുദ്ധീകരിക്കുന്നവനുമായ പരിശുദ്ധാത്മാവായ ദൈവമേ......

Page 15


- ജ്ഞാനവും ബുദ്ധിയും നല്‌കുന്ന അറിവും വിവേകവും നല്‌കുന്ന പരിശുദ്ധാത്മാവായ ദൈവമേ....

- ശാന്തിയും സമാധാനവും നല്‌കുന്ന ക്ഷമയും ദയയും നല്കുന്ന പരിശുദ്ധാത്മാവായ ദൈവമേ.....

- പരിശുദ്ധാത്മാവേ സ്തു‌തി, പരിശുദ്ധാത്മ‌ാവേ ആരാധന, പരിശുദ്ധാത്മാവേ നന്ദി, പരിശുദ്ധാത്മാവേ മഹത്വം.
ഹല്ലേലൂയ, ഹല്ലേലൂയ (സ്വതന്ത്രമായ സ്തു‌തിപ്പ്)

b. പ്രകീർത്തനങ്ങൾ : (ഏറ്റുപറഞ്ഞ് സ്തുതിക്കുന്നു)

സ്നേഹപിതാവായ ദൈവമേ/ ഞങ്ങളങ്ങയെ ആരാധിക്കുന്നു/ഞങ്ങളങ്ങയെ സ്തു‌തിക്കുന്നു/ ഞങ്ങളങ്ങയെ മഹത്വപ്പെടുത്തുന്നു/അങ്ങു ദൈവമാണെന്ന് ഞങ്ങൾ ഏറ്റുപറയുന്നു. ദൈവമേ അങ്ങ് പരിശുദ്ധനാകുന്നു/ ദൈവമേ അങ്ങ് നിത്യനാകുന്നു. ദൈവമേ അങ്ങ് സർവ്വശക്തനാകുന്നു/ ദൈവമേ അങ്ങ് സർവ്വ വ്യാപിയാകുന്നു/ ദൈവമേ അങ്ങ് മാറ്റമില്ലാത്തവനാകുന്നു. / ദൈവമേ അങ്ങ് ആദിയും അന്തവു മാകുന്നു. ദൈവമേ അങ്ങ് ഞങ്ങളുടെ സ്രഷ്ടാവാകുന്നു./ ഞങ്ങളുടെ പിതാവായ ദൈവമേ/ അങ്ങയുടെ മക്കളായി/ ഞങ്ങളെ സ്വീകരിച്ചതിനെ യോർത്ത് / ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു.

ദൈവമേ സ്തുതി / ദൈവമേ നന്ദി / ദൈവമേ സ്തോത്രം /ദൈവമേ ആരാധാന / ദൈവമേ മഹത്വം / ഹാലേലുയ്യാ......

രക്ഷകനായ യേശുവേ/ അങ്ങ് ദൈവമാണെന്ന് ഞങ്ങൾ ഏറ്റു പറയുന്നു./ ഞങ്ങളുടെ പാപങ്ങളും രോഗങ്ങളും / അങ്ങയുടെ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് / അങ്ങു കുരിശിലേറി മരിച്ച് / മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റുവെന്ന് / ഞങ്ങൾ വിശ്വസിക്കുന്നു./അങ്ങയുടെ തിരുരക്തത്താൽ / ഞങ്ങൾക്ക് പാപമോചനവും രക്ഷയും/കൈവന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. / യേശു കർത്താവാകുന്നു വെന്ന് ഞങ്ങൾ അധരം കൊണ്ട് ഏറ്റു പറയുകയും/ പിതാവായ ദൈവം/മരിച്ചവരിൽ നിന്ന്/ അവിടുത്തെ ഉയിർപ്പിച്ചു എന്ന് / ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. / യേശുവേ അങ്ങ് ഞങ്ങളുടെ രക്ഷകനാ കുന്നു. യേശുവേ അങ്ങ് ഞങ്ങളുടെ കർത്താവാകുന്നു. യേശുവേ അങ്ങ് ഞങ്ങളുടെ നാഥനാകുന്നു.

യേശുവേ സ്തുതി ! / യേശുവേ നന്ദി ! / യേശുവേ സ്തോത്രം!/യേശുവേ ആരാധന !/ യേശുവേ മഹത്വം ! / ഹാലേലുയ്യാ........

Page 16


പരിശുദ്ധാത്മാവായ ദൈവമേ/ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. / പരിശുദ്ധാത്മാവായ ദൈവമേ/ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. /പരിശുദ്ധാത്മാവായ ദൈവമേ,/ ജ്ഞാനസ്‌നാനത്തിലൂടെ / അങ്ങയുടെ ആലയങ്ങളായി/ ഞങ്ങളെ തെരഞ്ഞെടുത്തതിനേയോർത്ത് / ഞങ്ങൾ അങ്ങയെ സ്‌തുതിക്കുന്നു./ സൈര്യലേപനത്തിലൂടെ/ നന്മയിൽ നിലനില്ക്കുവാൻ / ഞങ്ങളെ ശക്തിപ്പെടുത്തിയതിനെയോർത്ത് ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു./ ഞങ്ങളുടെ പാപങ്ങൾ നിമിത്തം അങ്ങയുടെ സജീവ സാന്നിദ്ധ്യം/ അനുഭവിക്കുവാൻ സാധിക്കാതെ പോകുന്നതിനെയോർത്ത് / ഞങ്ങൾ പശ്ചാത്തപിക്കുന്നു./ അങ്ങ് ഞങ്ങളെ വിശുദ്ധീകരിക്കേണമെ,/ അങ്ങ് ഞങ്ങളിൽ വന്നു നിറയേണമെ/ഞങ്ങളെ അഭിഷേകം ചെയ്യേണമെ,/ ഞങ്ങളെ നവീകരിക്കേണമേ./അങ്ങയുടെ ദാനങ്ങളാലും വരങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.

പരിശുദ്ധാത്‌മാവേ സ്‌തുതി!/ പരിശുദ്ധാത്‌മാവേ നന്ദി!/പരിശുദ്ധാവേ സ്തോത്രം!/ പരിശുദ്ധാത്‌മാവേ ആരാധാന!/ പരി ശുദ്ധാത്മാവേ മഹത്വം./ ഹാല്ലേലുയ്യാ.....

c. തിരുനാമകീർത്തനം:

നിത്യമായ സ്നേഹത്താൽ ഞങ്ങളെ സ്നേഹിക്കുന്ന ദൈവമേ........

ഞങ്ങൾ അങ്ങയെ സ്തു‌തിക്കുന്നു. (പ്രത്യുത്തരം)

ലോകസ്ഥാപനത്തിനു മുമ്പേ ഞങ്ങളെ ക്രിസ്‌തുവിൽ തെരഞ്ഞെടുത്ത ദൈവമേ.....

വ്യവസ്ഥകളില്ലാതെ ഞങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ ഞങ്ങളെ സ്വീകരിക്കുന്ന ദൈവമേ....

ഏകജാതനെ നല്‌കി ഞങ്ങളെ സ്നേഹിച്ച ദൈവമേ.........

പരിശുദ്ധാത്മാവിനെ നല്‌കി ഞങ്ങളെ പരിപാലിക്കുന്ന ദൈവമേ........

ദൈവമക്കളെന്ന പദവിയിലേയ്ക്ക് ഞങ്ങളെ ഉയർത്തിയ ദൈവമേ........

ഓരോ പ്രഭാതത്തിലും പുതുമനിറഞ്ഞ സ്നേഹത്താൽ ഞങ്ങളെ സന്ദർശിക്കുന്ന ദൈവമേ.........

Page 17


നീയെനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണെന്ന് അരുൾചെയ്‌ത ദൈവമേ....

അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലാ എന്ന് ഉറപ്പു നല്‌കിയ ദൈവമേ......

നിന്റെ പേര് എന്റെ ഉള്ളം കയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്നരുൾ ചെയ്ത ദൈവമേ...

ഞങ്ങളുടെ ഗുരുവും നാഥനുമായ യേശുവേ.......
ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുവേ......

ഞങ്ങൾക്ക് നിത്യജീവൻ നല്‌കുന്നവനായ യേശുവേ.....

ഞങ്ങളുടെ പാപങ്ങൾക്ക് മോചനം നല്‌കുന്നവനായ യേശുവേ........

ഞങ്ങളുടെ രോഗങ്ങൾ സുഖപ്പെടുത്തുന്നവനായ യേശുവേ......

ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി കുരിശിൽ മരിച്ച യേശുവേ..........

ലോകത്തിന്റെ പ്രകാശമായ യേശുവേ...........

പുനരുത്ഥാനവും ജീവനുമായ യേശുവേ.........

വഴിയും സത്യവും ജീവനുമായ യേശുവേ........

ഞങ്ങളുടെ ദിവ്യ സ്നേഹിതനായ യേശുവേ......

ജീവിക്കുന്ന ദൈവത്തിൻ്റെ അരൂപിയായ പരിശുദ്ധാത്മാവേ............. ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു.

ഞങ്ങളെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ......

ഞങ്ങളെ നവീകരിക്കുന്ന പരിശുദ്ധാത്മാവേ....

ഞങ്ങളെ പുതിയ സൃഷ്ടികളാക്കി മാറ്റുന്ന പരിശുദ്ധാത്മ‌ാവേ....

ഞങ്ങളുടെ നിത്യരക്ഷയുടെ അച്ചാരമായ പരിശുദ്ധാത്മാവേ......

ഞങ്ങളിൽ വസിച്ച് വഴിനടത്തുന്ന പരിശുദ്ധാത്‌മാവേ......

വരങ്ങളാലും ദാനങ്ങളാലും ഞങ്ങളെ നിറയ്ക്കുന്ന പരിശുദ്ധാത്മാവേ...

ഞങ്ങളുടെ ബലഹീനതയിൽ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ......

സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് ഞങ്ങളെ നയിക്കുന്ന പരി ശുദ്ധാത്മാവേ......

ജീവജലത്തിന്റെ ഉറവയായ പരിശുദ്ധാത്മാവേ.......

Page 18


d. സ്വയം പ്രേരിതമായ സ്‌തുതിപ്പുകൾ

അപ്പനും അമ്മയും നിന്നെ കൈവിട്ടാലും ഞാൻ നിന്നെ കൈവിടുകയില്ലാ എന്ന് അരുളിചെയ്‌ത ദൈവമേ.......

ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്‌തുതിക്കുകയും മഹത്വ പ്പെടുത്തുകയും ചെയ്യന്നു. (പ്രത്യുത്തരം)

ദുഷ്ടന്മാരുടെ മേലും ശിഷ്ടമാരുടെ മേലും സൂര്യനെ ഉദിപ്പി ക്കുകയും നീതിമാന്മാരുടെയും നീതി രഹിതരുടെയുംമേൽ മഴപെയ്യിക്കുകയും ചെയ്യുന്ന ദൈവമേ...........

രാത്രിയുടെ ഭീകരതയേയും പകൽ പറക്കുന്ന അസ്ത്രത്തേയും നീ ഭയപ്പെടേണ്ട എന്ന് ഉറപ്പു നല്‌കുന്ന ദൈവമേ .............

എന്റെ പ്രകാശവും രക്ഷയും എൻ്റെ ജീവിതത്തിനു കോട്ടയുമായാ
ദൈവമേ .............

എളിയവരുടെ നിലവിളികേട്ട് എല്ലാ കഷ്ടതകളിലും നിന്ന് അവതെ രക്ഷിക്കുന്ന ദൈവമേ.........

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനും മനമുരുകിയവരെ രക്ഷിക്കുന്നവനുമായ ദൈവമേ..........

ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി സ്വർഗ്ഗീയ മഹത്വം വെടിഞ്ഞ് മനുഷ്യരൂപമെടുത്ത യേശുവേ..........

യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും എന്ന് അരുളിച്ചെയ്‌ത യേശുവേ...........

അദ്ധ്വാനിക്കുന്നവരും ഭാരംചുമക്കുന്നവരും എൻ്റെ അടുക്ക വരുവിൻ ഞാൻ നിങ്ങളെ ആശ്വാസിപ്പിക്കാം എന്നരുളിചെയ്ത‌ യേശുവേ.........

പാപമൊഴികെ മറ്റെല്ലാ കാര്യങ്ങൾക്കും ഞങ്ങൾക്കു സദൃശ നായി കുരിശുമരണത്തോളം സ്വയം ശൂന്യനായ യേശുവേ...........

ആടുകൾക്കുവേണ്ടി ജീവൻ ബലികഴിച്ച നല്ല ഇടയനായ യേശുവേ.........

Page 19


ദൈവസ്നേഹം ഞങ്ങളിൽ ചൊരിയുന്ന പരിശുദ്ധാത്മാവായ ദൈവമേ....

ഞങ്ങളെ ദ്രോഹിക്കുന്നവരോട് ഹൃദയപൂർവ്വം ക്ഷമിക്കുവാൻ ശക്തി നല്കുന്ന പരിശുദ്ധാത്‌മാവായ ദൈവമേ....

ലോകത്തിനു തരാൻ സാധിക്കാത്ത, നിലനില്ക്കുന്ന സമാധാനം ഞങ്ങൾക്കു നല്‌കുന്ന പരിശുദ്ധാത്മ‌ാവായ ദൈവമേ.....

യേശുവിന്റെ നാമത്തിൽ പീഡനങ്ങൾ സഹിക്കുവാൻ ഞങ്ങളെ ധൈര്യപ്പെടുത്തുന്ന പരിശുദ്ധാത്മാവായ ദൈവമേ.....

ദൈവത്തെ ആബാ പിതാവേ എന്നു വിളിക്കുവാൻ യോഗ്യത നല്കുന്ന പരിശുദ്ധാത്‌മാവായ ദൈവമേ.....

അവാച്യമായ നെടുവീർപ്പുകളാൽ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്ന പരിശുദ്ധാത്‌മാവായ ദൈവമേ......

8. വചനപഠനം:  കർത്താവിൻ്റെ വചനം ശ്രവിക്കുവാനായി
നമുക്ക് ഒരുങ്ങാം. വചനം സജീവവും ഊർജ്വസ്വലവുമാണ്. ഇരുതല വാളിനെക്കാൾ മൂർച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും തുളച്ചുകയറി ഹൃദയത്തിൻ്റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്. യേശു പറഞ്ഞു: “മനുഷ്യൻ ജീവിക്കുന്നത് അപ്പംകൊണ്ട് മാത്രമല്ല. പിന്നെയോ ദൈവത്തിന്റെ അധരത്തിൽ നിന്നും പൊഴിയുന്ന ഓരോ വചനം കൊണ്ടുമാണ്." നമ്മുടെ ആത്മാവിന്റെ ആഹാരമായ വചനം ശ്രവിക്കാം.

(ഏതാനും നിമിഷങ്ങൾ മൗനം ആചരിച്ചു തിരുവചനം ശ്രവിക്കുവാൻ ഒരുങ്ങുന്നു. തുടർന്ന് മുൻകൂട്ടി തിരഞ്ഞെടുത്ത തിരുവചന ഭാഗം ചുമതലപ്പെട്ട രണ്ടുപേർ വായിക്കുന്നു.

സമൂഹത്തിൽനിന്നും ഏതാനും പേർ കേട്ട വചനത്തെക്കുറിച്ച് തങ്ങൾക്കു കിട്ടിയ ഉൾക്കാഴ്‌ചകൾ പങ്കുവെക്കുന്നു. തുടർന്നു കൂട്ടായ്മ യ്ക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തി വചനം വിശദീകരിക്കുന്നു. രൂപതാ കേന്ദ്രത്തിൽ നിന്നും വചന സന്ദേശം നല്‌കപ്പെട്ടിട്ടുണ്ടെങ്കിൽ അതു തന്നെയായിരിക്കണം വചന പഠനത്തിനായി തിരഞ്ഞെടുക്കേണ്ടത്.)

9. മാദ്ധ്യസ്ഥ പ്രാർത്ഥന: തിരുവചനത്തിലൂടെ കർത്താവ്
നൽകിയ സന്ദേശത്തിന് പ്രത്യുത്തരം നല്‌കിക്കൊണ്ട് സമൂഹത്തിൽ നിന്നും ഏതാനും പേർ പ്രാർത്ഥിക്കുന്നു. തുടർന്ന് കൂട്ടായ്മയുടെയും

Page 20


ഇടവകയുടെയും, സഭയുടേയും ലോകം മുഴുവൻ്റെയും ആവശ്യ ങ്ങൾക്കായി സമൂഹം മദ്ധ്യസ്ഥപ്രാർത്ഥന നടത്തുന്നു.

a ) സ്നേഹപിതാവായ ദൈവമേ, സാർവ്വത്രിക സഭായയും സഭയെ നയിക്കുന്ന പരിശുദ്ധപിതാവ്........... സഭയിലെ എല്ലാ മെത്രാന്മാരേയും പ്രത്യേകിച്ച് ഞങ്ങളുടെ രൂപതാദ്ധ്യക്ഷനായ.... ...... പിതാവിനെയും എല്ലാ വൈദീകരെയും സന്യസ്ഥരേയും അൽമായ പ്രേക്ഷിതരേയും പരിശുദ്ധാത്മാവിൻ്റെ വരദാനങ്ങളാൽ നിറയ്ക്കണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.............  (പ്രത്യുത്തരം)

b ) കാരുണ്യവാനായ ദൈവമേ ഞങ്ങളുടെ മാതൃരാജ്യത്തെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. ഭാഷയുടെയും സംസ്‌കാരങ്ങളുടെ വ്യത്യാസ ങ്ങൾക്കു അതീതമായി ഐക്യത്തിൽ ശാന്തവും സമാധാനപൂർണ്ണവു മായ ജീവിതം നയിക്കുവാൻ ജനങ്ങളെ അനുഗ്രഹിക്കണമെ. ഭരണാ ധികാരികളേയും ജനനേതാക്കളേയും ജ്ഞാനത്താലും വിവേകത്താലും സേവനതല്പ്പരതയായും നിറ‌യ്ക്കേണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു........

c ) ഞങ്ങളുടെ ഇടവകയാകുന്ന കുടുംബത്തെയും അതിനെ നയിക്കുവാൻ അങ്ങ് നിയോഗിച്ചിരിക്കുന്ന ബഹുമാനപ്പെട്ട വികാരിയച്ചനെയും ഇടവകയിൽ സേവനം ചെയ്യുന്ന സന്യസ്ഥരേയും അൽമായ നേതാ ക്കളെയും പരിശുദ്ധാത് മാവിനാൽ ശക്തിപ്പെടുത്തണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

d ) ഞങ്ങളുടെ ഇടവകയിലെ എല്ലാ കുടുംബകൂട്ടായ്‌മകളേയും പ്രത്യേകിച്ച് ഞങ്ങൾ അംഗങ്ങളായിരിക്കുന്ന ഈ കൂട്ടായ്‌മയേയും അങ്ങ് അനുഗ്രഹിക്കണമെ. ആദിമ ക്രിസ്‌തീയ സമൂഹത്തെ അനുകരിച്ച് വചനാധിഷ്‌ഠിതമായ ജീവിതം നയിക്കുവാൻ ഞങ്ങളെ കഴിവുള്ള വരാക്കിത്തീർക്കെണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു....

e ) ദൈവമേ, ഇന്നത്തെ ഈ കൂട്ടായ്‌മാ ആചരണത്തിനു വേദിയൊരുക്കിയ ഈ ഭവനത്തെയും എല്ലാ കുടുംബാംഗങ്ങളെയും ഭൗതികവും ആത്മീയവുമായ എല്ലാ അനുഗ്രഹങ്ങളും കൊണ്ട് നിറയ്ക്കണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Page 21


f ) നിന്റെ യൗവനത്തിൽത്തന്നെ നിൻ്റെ സ്രഷ്ട‌ാവിനെ അറിയുക എന്ന് ഞങ്ങളോടു കല്പ്‌പിച്ച ദൈവമേ, ഞങ്ങളുടെ എല്ലാ യുവതീയുവാക്ക ന്മാരെയും കരുണയോടെ കടാക്ഷിക്കേണമേ. അവർ യുവാവായ യേശുവിനെ മാതൃകയായി സ്വീകരിച്ച് കുടുംബത്തിനും സമൂഹത്തിനും സഭയ്ക്കും അഭിമാനമായിത്തീരുവാൻ ഇടയാക്കണമേയെന്ന് പ്രാർ ത്ഥിക്കുന്നു.........

g ) കുഞ്ഞുങ്ങളെ അതിരറ്റ് സ്നേഹിച്ച യേശുവേ, ഞങ്ങളുടെ കുഞ്ഞുമക്കളെ അനുഗ്രഹിക്കേണമെ. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാൻ അവരെ ശക്തരാക്കേണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

h ) കർത്താവേ, ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമായിരിക്കുന്ന എല്ലാ സഹോദരീസഹോദരന്മാരെയും ഞങ്ങൾ ഇപ്പോൾ അനു സ്മരിക്കുന്നു. അവരുടെ ആവശ്യങ്ങളിൽ അങ്ങ് അവർക്ക് അഭയവും സങ്കേതവുമായിരിക്കേണമെ. അവർ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും അങ്ങിൽ പരിഹാരം കണ്ടെത്തുവാൻ അവരെ സഹായിക്കേണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

i ) രോഗികൾക്കു വൈദ്യനായ യേശുനാഥാ പലവിധ രോഗങ്ങളാൽ കഷ്ടതയനുഭവിക്കുന്നവരായി ആശുപത്രികളിലും വീടുകളിലും കഴിയുന്നവരെ അങ്ങയുടെ കരസ്‌പർശനത്തിനായി ഞങ്ങൾ സമർപ്പിക്കുന്നു. അവർക്കു പൂർണ്ണ സൗഖ്യം നല്‌കി, അങ്ങേയ്ക്കു നന്ദി പറയുന്നവാൻ അവരെ എത്രയും വേഗം കഴിവുള്ളവരാക്കേണമെയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

j ) കർത്താവായ യേശുവേ, ഞങ്ങളുടെ ചുറ്റും വസിക്കുന്ന നാനാജാതി മതസ്ഥരായ സഹോദരീ സഹോദരന്മാരെയും അങ്ങയുടെ കരുണയ്ക്കാ യി സമർപ്പിക്കുന്നു. അങ്ങയുടെ രക്ഷയിൽ പങ്കുചേരുവാൻ അവരേയും അനുഗ്രഹിക്കേണമെ. എല്ലാവിധ നന്മകളും നല്‌കി അവരുടെ ജീവിതത്തെ ഐശ്വര്യപൂർണ്ണമാക്കണമെയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

k ) ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധിയാളനായ യേശുനാഥാ, മരണംമൂലം ഞങ്ങളുടെ ഇടയിൽ നിന്നും വേർപെട്ടുപോയ എല്ലാവരേയും ഞങ്ങൾ അനുസ്മ‌രിക്കുന്നു. ഞങ്ങളുടെ എളിയ പ്രാർത്ഥന കൈക്കൊണ്ട് അവരെ നിത്യസൗഭാഗ്യത്തിലേയ്ക്ക് നയിക്കണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.........

Page 22


l ) ബന്ധിതർക്ക് മോചനമായ യേശുവേ, മദ്യപാനം, പുകവലി മയക്കു മരുന്ന് തുടങ്ങിയ ദുഃശീലങ്ങൾക്ക് അടിമപ്പെട്ടു കഴിയുന്ന എല്ലാ വരേയും അങ്ങേ തൃപ്പാദത്തിങ്കൽ ഞങ്ങൾ സമർപ്പിക്കുന്നു. ഇവ മൂലം ഉണ്ടായി ട്ടുള്ള ശാരീരിക രോഗങ്ങളും മാനസിക തകർച്ചകളും അവിടുന്ന് തൊട്ടു സുഖപ്പെടുത്തേണമെ. പരിശുദ്ധാത്മാവിനാൽ നിറച്ച് ഇവരെ പുതിയ സൃഷ്ടികളാക്കി മാറ്റേണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.....

10. ജപമാല : പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം തേടിക്കൊണ്ട് ജപമാല ചൊല്ലുന്നു. തുടർന്ന് മരിയ ഗാനം ആലപിക്കുന്നു.

11. റിപ്പോർട്ട് : കഴിഞ്ഞ കൂട്ടായ്‌മയുടെ റിപ്പോർട്ട് സെക്രട്ടറി
വായിക്കുന്നു. പ്രാർത്ഥന നടന്ന ഭവനം, ദിവസം, തീയതി, സമയം, പ്രാർത്ഥനയിൽ വായിച്ച ബൈബിൾ ഭാഗം, പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്ത വ്യക്തി അവലംബിച്ച പ്രാർത്ഥനാ രീതി, പങ്കെടുത്ത ആകെ കുടുംബങ്ങളും അംഗങ്ങളും, ചർച്ച ചെയ്‌ത പ്രധാധകാര്യങ്ങൾ, ലഭിച്ച സ്തോത്രക്കാഴ്ച, പ്രാർത്ഥന സമാപിച്ച സമയം എന്നിവ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.

12. ഹാജർ: വൈസ് പ്രസിഡൻ്റോ മറ്റേതെങ്കിലും ഭാരവാഹി കളോ കൂട്ടായ്മ‌യിൽ പങ്കെടുത്തവരുടെ ഹാജർ രേഖപ്പെടുത്തുന്നു. കുടുംബനാഥനും നാഥയും യുവാക്കളും കുട്ടികളും അടക്കം എല്ലാവരുടെയും ഹാജർ രേഖപ്പെടുത്തേണ്ടതാണ്.

13. ചർച്ച, അറിയിപ്പുകൾ: ഏതെങ്കിലും വിഷയങ്ങൾ ചർച്ച
ചെയ്യുവാനുണ്ടെങ്കിൽ കൂട്ടായ്‌മ പ്രസിഡൻ്റ് ഇപ്പോൾ അംഗങ്ങളെ ചർച്ചയ്ക്ക് ക്ഷണിക്കുന്നു. കൂട്ടായ്‌മയുടെ പൊതുനന്മയ്ക്ക് ഉപകരിക്കുന്ന കാര്യങ്ങളല്ലാതെ വ്യക്തിപരമായ വിഷയങ്ങളോ, വിവാദപരമായ വിഷയങ്ങളോ ചർച്ചയ്ക്ക് എടുക്കുവാൻ പാടുള്ളതല്ല. ചർച്ചകൾ തികഞ്ഞ അച്ചടക്കത്തോടും പരസ്‌പരബഹുമാനത്തോടും നടത്തേണ്ടതാണ്. അറിയിപ്പുകൾ നൽകുവാനുണ്ടെങ്കിൽ ഇപ്പോൾ നൽകാവുന്നതാണ്.

14. സ്തോത്രക്കാഴ്‌ച: കൂട്ടായ്‌മയുടെ പൊതു ആവശ്യ
ങ്ങൾക്കുള്ള ഫണ്ട് എന്ന നിലയിൽ അംഗങ്ങൾ സ്തോത്രക്കാഴ്‌ച നൽകു ന്നു. ഖജാൻജി അത് എണ്ണി തിട്ടപ്പെടുത്തി തുക കൂട്ടായ്‌മയെ അറിയി ക്കുന്നു.

Page 23


15. സ്നേഹവിരുന്ന്: - കൂട്ടായ്‌മയിലെ അംഗങ്ങൾക്ക് പരസ്പര
സ്നേഹവും ഐക്യവും പ്രകടമാക്കുവാൻ സഹായിക്കുന്നതാണ് സ്നേഹവിരുന്ന്. അത് ഏറ്റവും ലളിതമായിരിക്കണം.

16. നന്ദി: ഭാരവാഹികളിൽ ഒരാൾ കൂട്ടായ്‌മയ്ക്ക് ആതിഥ്യം വഹിച്ച കുടുംബത്തിനും പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും കൂട്ടായ്മ നയിച്ചവർക്കും നന്ദി പ്രകാശിപ്പിക്കുന്നു.

17. സമാപന പ്രാർത്ഥന

ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ തിരുസന്നി ധിയിൽ ഇത്രയും സമയം ചെലവഴിക്കുവാൻ ഞങ്ങളെ അനുഗ്രഹിച്ചതിന് ഞങ്ങൾ നന്ദിപറയുന്നു. അങ്ങയുടെ ദിവ്യപ്രേരണയാൽ ഞങ്ങളെടുത്ത തീരു മാനങ്ങൾ പ്രാവർത്തികമാക്കുവാൻ സഹായിക്കേണമെ. ഇന്ന് ഞങ്ങൾ ഉൾക്കൊണ്ട് കൂട്ടായ്‌മയുടെ ചൈതന്യത്തിൽ നിലനില്ക്കുവാൻ കൃപ നല്കേണമെ. ഈ സമ്മേളനത്തിൽ വന്നെത്തുവാൻ സാധിക്കാതെ പോയ ഞങ്ങളുടെ സഹോദരങ്ങളെ അങ്ങയുടെ അനുഗ്രഹത്തിനായി സമർപ്പിക്കുന്നു. ഈ കൂട്ടായ്‌മയിൽ പങ്കെടുത്ത ഓരോരുത്തരേയും, ആത്മീയവും മാനസീകവും ശാരീരികവുമായ എല്ലാ നന്മകളും നല്കി അനുഗ്രഹിക്കേണമെ. അങ്ങയെ ഇനിയും അറിയുകയോ സ്വീകരി ക്കുകയോ ചെയ്തതിട്ടില്ലാത്തവർക്ക് ഞങ്ങളുടെ ജീവിത സാക്ഷികളായി തീരുവാൻ ഇടയാക്കേണമേ. അങ്ങയുടെ സ്നേഹമാധുര്യം അനുഭവി ച്ചറിയുന്നവരായ ഞങ്ങളെല്ലാവരും സ്വർഗ്ഗത്തിലെത്തിച്ചേർന്ന് ത്രീയേകദൈവത്തെ നിത്യം സ്‌തുതിച്ചാരാധിക്കുവാൻ ഭാഗ്യമരുളേണമെ. കർത്താവായ ക്രിസ്‌തു വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമെ. ആമേൻ.

നന്ദിസൂചകമായ ഒരു ഗാനം ആലപിച്ച്, പരസ്‌പരം സ്തു‌തി ചൊല്ലി കൂട്ടായ്മ‌ പര്യവസാനിപ്പിക്കുന്നു. വൈദികൻ സന്നിഹിതനാ ണെങ്കിൽ സമാപന ആശീർവാദം നൽകുന്നു.

Page 24