Hymn 10

ശ്ളീഹന്മാരിലിറങ്ങി വസിച്ചൊരു
പരിശുദ്ധാത്മാവേ
നിൻപ്രിയ സുതരെ ദിവ്യവരത്താൽ
പൂരിതരാക്കണമേ
സ്നേഹം നട്ടുവളർത്തിയ പാവന
ശാന്തി പരത്തിടുവാൻ
തളർന്നുതാഴും കരളിൽപ്പുത്തൻ
ജീവനുണർത്തിടുവാൻ
ഇരുണ്ടുപുകയും മാനസവേദിയി-
ലാശ കൊളുത്തിടുവാൻ
കരഞ്ഞുമങ്ങിയ കണ്ണിൽ കാഞ്ചന
കാന്തി വിരിച്ചിടുവാൻ
വരണ്ടുണങ്ങിയ മരുവിൽച്ചന്ദന
കുളിർകാറ്റൂതിടുവാൻ
കരിഞ്ഞുണങ്ങിയ തരുവിൽപ്പൂന്തളിർ
പുളകം ചാർത്തിടുവാൻ
