Hymn 13
നിൻ ദിവ്യ പാദാന്തീകത്തിൽ - നിന്നു
കേഴുന്നു മാപ്പിനായ് നാഥാ
അന്ധരായ് മുന്നോട്ടുനീങ്ങി -ഞങ്ങൾ
ചെയ്തു പോയ് പാപങ്ങളേറെ
സ്വർഗ്ഗത്തിൽ നിന്നു നീ വന്നു- മന്നിൽ
പാപിയെ തേടി നടന്നു
നിൻ തിരുരക്തം നീ ചിന്തി -നിന്റെ
പ്രാണൻ വെടിഞ്ഞു നീ ക്രൂശിൽ
കെല്പ്പക്ഷയത്താലെ വന്ന -സർവ
പാപങ്ങളും നീ ക്ഷമിക്കൂ കെല്പ്പെഴും
നിൻ കരം നീട്ടി -നിത്യം
ഞങ്ങളെ താങ്ങണേ നാഥാ
