Hymn 16

പാപബോധവും പശ്ചാത്താപവും
കർത്താവേ എനിക്കേകണേ
കണ്ണീരോടും വിലാപത്തോടു മെൻ
പാപം ഞാനേറ്റു ചൊല്ലീടാം

നീതിമന്യനായ് അന്യരെ താഴ്ത്തി
ദുർവിധികൾ ഞാൻ ചെയ്യില്ല
പാപകാരണം അന്യരാണെന്ന
ന്യാവവാദവും ചെയ്യില്ല

ആത്മ വഞ്ചന ചെയ്‌തു ഞാനെന്റെ
പാപത്തെ പൂഴ്ത്തി വയ്ക്കില്ല
പാപമേതുമേ എന്നിലില്ലെന്ന്
ചൊല്ലും വിഡ്ഢി ഞാനാകില്ല.