Hymn 18

അനന്തസ്നേഹത്തിൻ ആശ്രയം തേടി
മരിച്ചവനൊരുനാൾ തിരിച്ചുവന്നു
അതു സുവിശേഷകഥയിലെ ധൂർത്തപുത്രൻ

ആ ധൂർത്തൻ ഞാനായിരുന്നു
ആ താതൻ ദൈവമായിരുന്നു
ആ പിതൃവാത്സല്യം അലിവോടെയെന്നെ
വഴി നോക്കി നിൽക്കയായിരുന്നു
ആ ദിവസം ഇന്നായിരുന്നു
ആ ഭവനം യേശുവായിരുന്നു
സുവിശേഷം കേൾക്കുമ്പോൾ
ആത്മാവിലെന്നെ തഴുകുന്ന സ്നേഹമായിരുന്നു