Hymn 21

കരുണ നിറഞ്ഞ പിതാവേ നീ
ചൊരിയണേ നിന്നുടെ കാരുണ്യം
നിന്നുടെ കരുണാ ധാരകളാൽ
എന്നെ കഴുകണേ നാഥാ നീ

പാപക്കറകളെയെല്ലാം നീ
നന്നായ് കഴുകിക്കളയണമേ
താതാ മാമക പാപങ്ങൾ
ഘോരം എന്നും കൺമുമ്പിൽ

നീന്നോടാണേ ദ്രോഹങ്ങൾ
സർവ്വം ചെയ്ത‌തു സർവേശാ
തെറ്റും കുറ്റവും എല്ലാം ഞാൻ
ചെയ്തതു നിന്നുടെ തിരുമുമ്പിൽ

നാഥാ ഒന്നു തുറക്കണമേ
അലിവോടെയെന്നുടെ അധരങ്ങൾ
താവക ഗീതികൾ
പാടിടുവാൻ വ്യഗ്രത പൂണ്ടു വിറയ്ക്കുന്നു.


എളിമനിറഞ്ഞൊരു ഹൃദയത്തിൽ
ഉള്ളു തകർന്നുള്ളനുതാപം
നിരസിക്കല്ലേ കർത്താവേ
കരുണ നിറഞ്ഞ പിതാവേ നീ.