Hymn 23

ആകാശമേ കേൾക്ക ഭൂമിയെ ചെവി തരിക
ഞാൻ മക്കളെ പോറ്റി വളർത്തി
അവർ എന്നോട് മത്സരിക്കുന്നു.
കാള തന്റെ ഉടയവനെ
കഴുത തന്റെ യജമാനന്റെ
പുൽത്തൊട്ടി അറിയുന്നല്ലോ
എൻ ജനമറിയുന്നില്ല
അകൃത്യഭാരം ചുമക്കും ജനം
ദുഷ്പ്രവൃത്തിക്കാരുടെ മക്കൾ
വഷളായി നടക്കുന്നവർ
ദൈവമാരെന്നറിയുന്നില്ല
ആകാശത്തിൻ പെരിഞ്ഞാറയും
കൊക്കും മീവൽപക്ഷിയും
അവ തൻ്റെ കാലമറിയും
എൻ ജനമറിയുന്നില്ല
