Hymn 25

കാരുണ്യ നാഥാ സ്നേഹ പിതാവേ
പാപങ്ങൾ നീക്കിടും തമ്പുരാനേ
തിരുസന്നിധാനം വെടിഞ്ഞൊരു പാപി ഞാൻ
കരുണക്കായ് കേഴുന്നു തമ്പുരാനേ
സ്നേഹ പിതാവേ മാപ്പേകണേ
അപരാധമെല്ലാം പൊറുക്കേണമേ
മനസ്സാൽ വാക്കാൽ ചെയ്തിയാൽ വന്ന
കുറ്റങ്ങളെല്ലാം പൊറുക്കേണമേ
പൈതൃക സ്നേഹം മറന്നൊരീ പാപിയെ
തൃക്കൈകളിൽ സ്വീകരിക്കേണമേ (സ്നേഹ........)
ദൈവമാതാവേ മാലാഖമാരേ
വിശുദ്ധരേ മദ്ധ്യസ്ഥ്യം നൽകേണമേ
സോദരരേ നിങ്ങൾ പാപിയെനിക്കായ്
ദൈവപിതാവിനോടർത്ഥിക്കണേ (സ്നേഹ.......)
