Hymn 26

അൻപാർന്ന സ്നേഹമേ കാരുണ്യമേ
തുമ്പമകറ്റുന്ന തമ്പുരാനെ
പാപങ്ങൾ വീണ്ടും ചെയ്‌തു ഞാനേറെ
മാപ്പിനായ് കേഴുന്നു സ്നേഹനാഥാ
ദൈവമേ സ്നേഹമേ കാരുണ്യമേ
പാപം പൊറുക്കണേ മാപ്പേകണേ
ചിന്തകളിൽ വാക്കിൽ കർമ്മതലങ്ങളിൽ
അന്തമില്ലാത്തപരാധിയായ് നിൻ
സ്നേഹമാർഗം ത്യജിച്ചവൻ ഞാനിതാ
നിൻ ഗേഹം തന്നിലണച്ചിടണെ
ദൈവമേ സ്നേഹമേ........
കന്യാമറിയമേ വിശുദ്ധരേ ദൂതരേ
നിങ്ങൾ തൻ മാദ്ധ്യസ്ഥം നൽകേണമേ
സ്നേഹസമൂഹമേ പ്രാർത്ഥിക്കുവിൻ
നിങ്ങൾ കാരുണ്യമെന്നിൽ ചൊരിഞ്ഞീടുവാൻ
ദൈവമേ സ്നേഹമേ......
