Hymn 7

പാവനാത്മാവേ എൻ ജീവദായകനേ 
ഇറങ്ങി നീ വാ, നിറഞ്ഞു നീ വാ
എൻ്റെ ഹൃദയത്തിൽ
സീനായ് മാമലയിൽ ഇറങ്ങി വന്നവനേ
ആത്മദാഹം തീർക്കുവാനായ്
ഇറങ്ങി വാ ദേവാ

രോഗ പീഡകളിൽ മാനസ വ്യാധികളിൽ
സൗഖ്യവും ശാന്തിയും കനിഞ്ഞരുളി
എന്നെ നയിക്കേണമേ

നിന്നുടെ വരദാനങ്ങൾ എന്നിൽ നിറയ്ക്കണമേ
ലോക ശക്തിയെ ജയിച്ചിടുവാനായ്
വിൺമഴ പൊഴിക്കണമേ