അവതാരിക
കേരളസഭ ദൈവ വചനവർഷമായി ആചരിക്കുന്ന 2008-ാമാണ്ടിൽ വചനാധിഷ്‌ഠിത ജീവി തശൈലി രൂപപ്പെടുത്തുവാൻ ഇടവക സമൂഹത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബകൂട്ടായ്മകൾക്കുവേണ്ടിയുള്ള രൂപതാസമിതി, കുടുംബകൂട്ടായ്‌മ പ്രാർത്ഥനാസഹാ യിയുടെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷം. കഴിഞ്ഞ കുറെ വർഷങ്ങളായി ദൈവവചനത്തോടുള്ള ആദിമുഖ്യം നമ്മുടെ സാധാരണക്കാരായ ഇട വക ജനങ്ങളിൽ വളരെയോറെ വർദ്ധിച്ചിട്ടുണ്ടെന്നത് ഒരു വസ്‌തുതയാണ്. കേരളത്തിൽ അങ്ങോളമിങ്ങളമുള്ള നിരവധി ധ്യാനകേന്ദ്രങ്ങളിലൂടെ ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും വചനം ശ്രവിച്ച് ജീവിതനവീകരണം പ്രാപിച്ച് പുറത്തിറങ്ങുന്നത്. കൂടാതെ ഇടവ കകൾതോറും നടന്നുവരുന്ന ധ്യാനങ്ങളും കൺവെൻഷനുകളും ബൈബിൾ പഠനവേദികളും ഒരുക്കുന്ന വചന ശ്രവണാവസരങ്ങൾക്ക് കണക്കില്ല. ഇവയ്ക്കെല്ലാം ഉപരിയായി ഇടവകക ളിലെ കുടുംബ കൂട്ടായ്‌മകൾ സാമാന്യ ജനത്തിന് വചനം ശ്രവിക്കുവാനും അവരുടെ ജീവത പ്രശ്‌നങ്ങൾക്ക് വചന വെളിച്ചത്തിൽ പരിഹാരം കണ്ടെത്തുവാനും അവസരം ഒരുക്കുന്നു.
പരിശുദ്ധ കന്യകാമറിയത്തിൻ്റെ മാതൃക പിൻതുടർന്ന് ദൈവവചനത്തെ ഹൃദയത്തിൽ സംഗ്രഹിച്ച് പ്രത്യുത്തരമേകുന്നതിലൂടെ വചനം മാംസം ധരിച്ച് ജീവതത്തെയും ചരിത്രത്തെയും ലോകത്തെമുഴുവനും സ്വാധീനിക്കുന്ന ചാലകശക്തിയായി കണ്ടെത്തുകയാണ് ഇന്നിന്റെ ആവ ശ്യം. സദയുടെ നാനാവിധ പ്രവർത്തനങ്ങളിൽ - ആരാധനാക്രമം, പ്രാർത്ഥന, പ്രേഷിതപ്ര വർത്തനം, വിശ്വാസപരിശീലനം, വ്യക്തിപരവും സമൂഹപരവുമായ ജീവിതം, കലാസാഹിത്യ സാംസ്ക്കാരിക പ്രവർത്തനങ്ങൾ- എന്നിവയെ സുവിശേഷ മൂല്യങ്ങൾ കൊണ്ട് ശുദ്ധികരി ക്കുക, ധന്യമാക്കുക. സമൂഹത്തെ തിന്മയിലേയ്ക്കു അധർമ്മത്തിലേയ്ക്കും നയിക്കുന്ന അന്ധ കാരശക്തികൾക്കെതിരെ നന്മയുടെ ലവണമായി മാറാൻ, ചൂഷണത്തിനും അനീതിക്കുമെതിരെ ഉയരുന്ന സമൂഹമനസ്സാക്ഷിയുടെ ശബ്ദദമായി മാറാൻ, ആഗോളവൽക്കരണത്തിന്റെയും കമ്പോ ളവ്യവസ്ഥിതിയുടെയും ഊരാക്കുരുക്കിൽ ഉൾപ്പെടാതെ മനുഷ്യമക്കളുടെ സാഹോദര്യത്തിനും സഹവർത്തിത്വത്തിനുംവേണ്ടി നിലകൊള്ളുന്ന തിരുത്തൽ ശക്തിയായി മാറാൻ സഭയ്ക്ക് സാധി ക്കുംവണ്ണം, സഭയുടെ ഹൃദയത്തിൽ വർത്തിക്കുന്ന ശക്തിയായി വചനത്തെ യാഥാർത്ഥ്യ വൽക്കരിക്കുക - ഇതാണ് ഈ ദൈവവചനവർഷത്തിൽ കേരള സഭ ലക്ഷ്യം വയ്ക്കുക. ഈ ലക്ഷ്യം സാക്ഷാത്കരിക്കുവാൻ ആദിമസഭയുടെ ജീവിത ശൈലിയിൽനിന്ന് ഉത്തേജനം ഉൾക്കൊണ്ട് അപ്പോസ്‌തലന്മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പം മുറിക്കൽ, പ്രാർത്ഥന(അ പ്പ.2.42) എന്നിവയിൽ അധിഷ്‌ഠിതമായ ജീവിതം നയിക്കുവാൻ ഓരോ ഇടവക സമൂഹത്തിനും സാധിക്കണം. ജീവിതബന്ധിയായ വചന വ്യാഖ്യാനത്തിനും നീതിനിഷ്‌ഠമായ സമൂഹ നിർമ്മാ ണത്തിനും സാഹോദര്യത്തിലേയ്ക്കും പങ്കുവയ്ക്കലിലേയ്ക്കും നയിക്കുന്ന ഒത്തുചേരലിനും വേദിയാകണം കുടുംബകൂട്ടായ്‌മ സമ്മേളനങ്ങൾ. നമ്മുടെ രൂപതയിൽ പ്രവർത്തിക്കുന്ന കുടും ബകൂട്ടായ്മകൾ ഈ ലക്ഷ്യത്തിലേയ്ക്ക് പ്രയാണം ചെയ്‌തുകൊണ്ടിരിക്കുകയാണ് എന്നുള്ളത് സന്തോഷകരമായ കാര്യമാണ്. പരിഷ്‌കരിച്ച ഈ പ്രാർത്ഥനാ സഹായി വചനാധിഷ്‌ഠിതവും പ്രവർത്തനോന്മുഖവുമായ കൂട്ടായ ജീവിതം നയിക്കുവാൻ നമ്മുടെ ഇടവകകളിലെ എല്ലാ കുടുംബകൂട്ടായ്‌മകൾക്കും പ്രചോദനമേകുകയും പ്രയോജനപ്പെടുകയും ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.
പൈതൃക ആശീർവ്വാദത്തോടെ,
വിജയപുരം, കോട്ടയം ഡോ. സെബാസ്റ്റ്യൻ തെക്കെതേച്ചേരിയിൽ
03-03-2008 വിജയപുരം രൂപതാ മെത്രാൻ
