ആമുഖം
നമ്മുടെ രൂപതയിലെ കുടുംബകൂട്ടായ്മാ സമ്മേളനങ്ങൾ ക്രമമായും ചിട്ടയായും ആകർഷകവുമായി നടത്തുവാൻ ഒരു സഹായി എന്ന നിലയ്ക്ക് കുടുംബകുട്ടായ രൂപതാ സമിതിയുടെ ആദിമുഖ്യത്തിൽ പ്രാർത്ഥാസഹായി പ്രസിദ്ധീകരിച്ചത് 2004-ഓഗസ്റ്റ് മാസത്തി ലാണ്. കഴിഞ്ഞ നാലുവർഷങ്ങളായി അതിൻ്റെ ഉപയോഗം നമ്മുടെ കൂട്ടായ്മ സമ്മേളനങ്ങളെ സജീവവും ആകർഷകവുമാക്കുവാൻ ഏറെ സഹായിച്ചു എന്നുള്ളത് ചാരിതാർത്ഥ്യജനകം ണ്. കൂട്ടായ്മ സമ്മേളനങ്ങളെ കൂടുതൽ വചനാധിഷ്ഠിതവും പ്രവർത്തനോന്മുഖവും ജീവി ബന്ധിയുമാക്കിത്തീർക്കുകയെന്ന ലക്ഷ്യത്തോടെ പരിഷ് കരിച്ചു പ്രാർത്ഥനാ സഹായി പ്രസി ദ്ധീകരിക്കുകയാണ്. രണ്ട് പ്രർത്ഥാരീതികൾ ഈ പുസ്തകത്തിൽ കണ്ടെത്തുവാൻ സാധിക്കും സുവിശേഷാനുഭവം പങ്കുവയ്ക്കൽ - സപ്തതതലരീതി ആണ് ആദ്യത്തേത്. കൂട്ടായ്മ സമ്മേള നങ്ങൾ വചനാധിഷ്ഠിതവും ജീവിതബന്ധിതവുമാക്കുവാൻ ഈ രീതി ഏറെ സഹായകമാകു മെന്നതിൽ യാതൊരു സംശയവുമില്ല. കഴിയുന്നിടത്തോളം സുവിശേഷാനുഭവം പങ്കുവയ്ക്കൽ രീതി നമ്മുടെ കൂട്ടായ്മ സമ്മേളനങ്ങളിൽ പ്രയോജനപ്പെടുത്തേണ്ടതാണ്. ഏറെ പുതുമക ളോടെ പരമ്പരാഗത രീതിയിലുള്ള പ്രാർത്ഥനയും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ആഘോ ഷപൂർവ്വമായ ബൈബിൾ പ്രതിഷ്ഠ, തിരുവചന ഉദ്ധരണികളാൽ സമ്പന്നമായ ആരാധനാ സ്തുതിപ്പുകൾ, ക്രിസ്തു കേന്ദ്രീകൃതമായ പതിവുശൈലി വിട്ട് ത്രീത്വകേന്ദ്രീകൃതമായ പ്രാർത്ഥ നകൾ എന്നിവയാണ് ഈ പരിഷ്കരിച്ച പ്രാർത്ഥനാ രീതിയുടെ പ്രത്യേകതകൾ. കൂട്ടായ്മയിൽ പങ്കെടുക്കുന്നവരുടെ താത്പര്യമനുസരിച്ച് ഈ പ്രാർത്ഥനാരീതിയുടെയും ഉപയോഗപ്പെടു ത്താവുന്നതാണ്. ഇന്നു പ്രചാരത്തിലുള്ള ഏതാനും പുതിയ ഗാനങ്ങൾകൂടി ഈ പുസ്തക ത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിച്ചിട്ടുണ്ട്.
സുവിശേഷാനുഭവം പങ്കുവയ്ക്കൽ രീതി അവലംബിക്കുമ്പോൾത്തന്നെ ദൗത്യം ഏറ്റെടുക്കൽ വരെയുള്ള ആറുതലങ്ങൾക്കുശേഷം പരമ്പരാഗത രീതിയിലെ സ്തുതിപ്പുകളും യാചനകളും ഗാനങ്ങളും ഉപയോഗപ്പെടുത്തി കൂടുതൽ ആളുകൾക്ക് പങ്കാളിത്തം നല്കു വാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും. അതുപോലെ തന്നെ പരമ്പരാഗത രീതിയിലുള്ള പ്രാർത്ഥന നടത്തുമ്പോൾ, വചനപഠനത്തിന് സുവിശേഷാനുഭവം പങ്കുവയ്ക്കൽ രീതിയിലെ രണ്ടാമത്തെ തലം മുതൽ ആറാമത്തെ തലംവരെ ഉപയോഗപ്പെടുത്തിയാൽ രണ്ടു പ്രാർത്ഥനാരീതികളു ടെയും ഗുണവശങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കും.
പരിഷ്കരിച്ച ഈ പ്രാർത്ഥനാസഹായിയുടെ ആവശ്യത്തിന് കോപ്പികൾ ഓരോ കൂട്ടായ്മ യിലും പൊതുവായി വാങ്ങി സൂക്ഷിക്കുകയും പ്രാർത്ഥനാ സമ്മേളനത്തിന് വരുമ്പോൾ സമൂ ഹത്തിന്റെ ഉപയോഗത്തിനായി ലഭ്യമാക്കുകയും ചെയ്യുന്നത് നന്നായിരിക്കും. ഈ പുസ്തക ത്തിന്റെ വ്യാപകമായ ഉപയോഗം ഉറപ്പുവരുത്തുവാൻ ബഹുമാനപ്പെട്ട വികാരിമാർ മുൻക യ്യെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രാർത്ഥനാ സഹായി രൂപപ്പെടുത്തുവാൻ സഹാ യിച്ചു എല്ലാവർക്കും നന്ദിയർപ്പിക്കുന്നു. നമ്മുടെ കുടുംബ കൂട്ടായ്മകൾ സജീവവും ആകർഷ കവും പ്രവർത്തനോന്മുഖവുമാക്കുവാൻ ഈ പ്രാർത്ഥനാ സഹായി ഉപകരിക്കുമെന്ന് പ്രത്യാ ശിക്കുന്നു.
കുടുംബകൂട്ടായ്മാ രൂപതാ സമിതിക്കുവേണ്ടി,
ഫാ. ജോസഫ് കാനപ്പിള്ളി
കോ-ഓർഡിനേറ്റർ
