Hymn 38

ദൈവമക്കൾ പാടുന്നു ഹല്ലേലുയ്യാ ഓശാന
ഒന്നായ് ചേർന്നു പാടുന്നു
കൈകൾ കൊട്ടി പാടുന്നു
ഉച്ചസ്വരത്തിൽ പാടുന്നു

ആമോദത്താൽ പാടുന്നു
ആനന്ദത്താൽ പാടുന്നു
ആഹ്ളാദത്താൽ പാടുന്നു
ഓശാന ഹല്ലേലുയ്യാ (2) ഹല്ലേലുയ്യാ ഓശാന (2)

സർവ്വചരാചര സൃഷ്ടാവേ
പരിപാലകനാം ദൈവമേ
ഭൂലോകത്തിൽ രാജാവേ
സ്വർല്ലോകത്തിൻ രാജാവേ ഓശാന
ഹല്ലേലുയ്യാ (2) ഹല്ലേലുയ്യാ ഓശാന (2)

താതനു സതതം ഹല്ലേലുയ്യ, ഹല്ലേലുയ്യാ ഓശാന
പുത്രനു സതതം ഹല്ലേലുയ്യ
ആത്മനു സതതം ഹല്ലേലുയ്യ
ത്രിയേക ദൈവമേ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഓശാന