Hymn 46

സ്തുതിപ്പിൻ സ്‌തുതിപ്പിൻ നന്മസ്വരൂപനാം
കർത്താവിനെ സ്തുതിപ്പിൻ
സർവ്വലോകങ്ങളും രാജാധിരാജനാം
കർത്താവിനെ സ്തു‌തിപ്പിൻ

തൻതിരു മന്ദിരം തന്നിലായ് നിത്യവും, കർത്താവിനെ...
വാനവിതാനത്തിൻ ശക്തിപ്രതാപനാം, കർത്താവിനെ...

വീരപ്രവൃത്തികൾ ചെയ്‌ത മഹോന്നത, കർത്താവിനെ...
എങ്ങും നിറഞ്ഞിടും തൻമഹത്വങ്ങളാൽ, കർത്താവിനെ...

ആർപ്പുകളാരവ കാഹളനാദമായ്, കർത്താവിനെ...
വീണകൾ കിന്നര നാദങ്ങളോടെയും, കർത്താവിനെ...

തപ്പുകൾ മദ്ദള താളമേളങ്ങളാൽ, കർത്താവിനെ...
ഇമ്പമെഴും തന്ത്രി നാദങ്ങളാലെയും, കർത്താവിനെ...

കൈത്താളമോടെയും കൈകൊട്ടിപ്പാടിയും, കർത്താവിനെ...
സർവ്വചരാചര ജീവജാലങ്ങളെ, കർത്താവിനെ...