Hymn 45

സ്‌തുതി സതി എൻമനമേ
സ്തു‌തികളിലുന്നതനേ, നാഥൻ
നാൾതോറും ചെയ്‌ത നന്മകളോർത്തു
പാടുക നീയെന്നും മനമേ

അമ്മയെപ്പോലെ നാഥൻ
താലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാൻ
തൻ്റെ മാർവ്വിൽ ദിനംദിനമായ്

കഷ്ട‌ങ്ങളേറീടിലും, എനി
ക്കേറ്റമടുത്ത തുണയായ്
ഘോര വൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കുമല്ലോ

ഭാരത്താൽ വലഞ്ഞീടിലും, തീരാ-
രോഗത്താൽ അലഞ്ഞീടിലും
പിളർന്നീടുമൊരടിപ്പിണരാൽ
തന്നിടുന്നു രോഗസൗഖ്യം