Hymn 44
സൃഷ്ടികളെ സ്‌തുതിപാടുവിൻ,
നാഥനെ വാഴ്ത്തിടുവിൻ
മഹിമകൾ തിങ്ങും ഇഹപരനെ
നിത്യം പാടിപ്പുകഴ്ത്തീടുവിൻ
വാനിടമേ ദൈവ ദൂതരേ, നാഥനെ.....
അംബരമേ ജലസഞ്ചയമേ, നിത്യം പാടി.....
ഉന്നത ശാക്തികരേവരും നാഥനെ....
പകലവനേ വിൺപനിമതിയേ, നിത്യം പാടി....
മിന്നുംതാരസമൂഹമേ, നാഥനെ...
മഞ്ഞും മഴയും മാരുതനു, നിത്യം പാടി....
തീയും ചൂടും ശൈത്യവുമേ, നാഥനെ....
ഹിമകണമേ കാർമേഘവുമേ, നിത്യം പാടി....
ഇരുളും പ്രഭയും രാപകലും, നാഥനെ....
ഇടിയും മിന്നൽ പിണരുകളും, നിത്യം പാടി...
ഭൂവും സകലചരാചരവും, നാഥനെ....
കുന്നുകൾ താഴ്വര സമതലവും, നിത്യം പാടി...
പക്ഷിമൃഗാദികൾ തരുനിരകൾ, നാഥനെ....
നരകുലജനപദമഖിലവുമേ, നിത്യം പാടി...
