Hymn 43
സ്തോത്രഗാനങ്ങൾ പാടി പുകഴ്ത്തീടുമേ
എല്ലാ നാളിലും എൻ ജീവിതത്തിൽ
നിൻ്റെ ദയ എൻ പ്രാണനെ കാത്തുകൊണ്ടതാം
എന്റെ അധരം നിന്നെ കീർത്തിക്കുമേ
എന്റെ ജീവകാലമെല്ലാം പുതുഗാനത്താൽ
അതുല്യനാമത്തെ സ്തുതിച്ചിടുമേ
നിൻ്റെ നാമമല്ലോ എന്നും എൻ്റെ ആശ്രയം
നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും
നിന്നിലല്ലോ നിത്യജീവ ഉറവ
ജീവ വഴിയും നീ മാത്രമല്ലോ
നിൻ്റെ വലംകൈ എന്നെ താങ്ങി നടത്തും
എന്റെ കാലുകൾ തെല്ലും ഇടവിടാതെ
എന്റെ ഗമനത്തെ സുസ്ഥിരമാക്കൂ
നിൻ്റെ വഴിയിൽ ഞാൻ നടക്കുവാനായ്
