Hymn 49
ആരാധനയ്ക്കു യോഗ്യനെ നിന്നെ ഞങ്ങൾ
ആരാധിച്ചിടുന്നിതാ-
ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ
ആത്മാവിൽ ആരാധിക്കും കർത്താവിനെ
നിത്യം സ്‌തുതിച്ചിടും ഞാൻ
പാപത്താൽ നിറയപ്പെട്ട എന്നെ നിൻ്റെ
പാണിയാൽ പിടിച്ചെടുത്തു
പാവന നിണം തന്നു പാപത്തിൻ കറപോക്കി.
രക്ഷിച്ചതാൽ നിന്നെ ഞാൻ....... എന്നാളും
ആത്മാവിൻ ആരാധിക്കും
വാഗ്ദത്തം പോലെ നിൻ്റെ സന്നിധാന
നിൻമക്കൾ കൂടിടുമ്പോൾ
മദ്ധ്യേ വന്നനുഗ്രഹം ചെയ്‌തിടുമെന്നരുൾ
ചെയ്തവൻ നീമാത്രം നിന്നെ ഞങ്ങൾ
ആത്മാവിൻ ആരാധിക്കും
