Hymn 53
നാഥാ നിനക്കായ് പാടി പാടിയെൻ
നാവു തളർന്നാൽ തളർന്നീടട്ടെ
നിനയ്ക്കായ് ഏറെ നടന്നു നടന്നെന്റെ
പാദം തളർന്നാൽ തളർന്നീടട്ടെ
നിന്നെമാത്രം ധ്യാനിച്ചു, ധ്യാനിച്ചു
മനസ്സു തളർന്നാൽ തളർന്നിടട്ടെ
നിന്റെ വിചാര ഭാരമേറ്റെന്റെ
ബുദ്ധി തളർന്നാൽ തളർന്നിടട്ടെ
നിൻ്റെ സ്തോത്രം ആലപിച്ചിന്നെന്റെ
ആത്മം തളർന്നാൽ തളർന്നിടട്ടെ
നിനയ്ക്കായ് ഭാരം ചുമന്നു ചുമന്നെന്റെ
ചുമലു തകർന്നാൽ തകർന്നിടട്ടെ
