Hymn 54

നന്ദി ഞാനെങ്ങനെ ചൊല്ലേണം
ദൈവമേ നിന്നുടെ നന്മകൾക്കായി
വാക്കുകൾ പോര നാഥാ
ചൊല്ലാൻ ശക്തിയുമില്ലെനിക്ക്
എല്ലാറ്റിനും ചൊല്ലുന്നു ഞാൻ
നന്ദി നന്ദി ദൈവമേ നന്ദി

നിന്നെയറിയാൻ ജീവനേകി
നിൻ സ്നേഹമൊപ്പാൻ ഹൃത്തുമേകി
നിൻമുഖം കാണാൻ കണ്ണുകളും
നിൻസ്വരം കേൾക്കാൻ കാതുകളും

നിൻ പുകൾ പാടാൻ നാവു നല്കി
നിൻ വേല ചെയ്യാൻ കൈകളേകി
നിന്നോമൽ പുത്രനെ കൂട്ടിനേകി
പാവനാത്മാവിനാൽ ശക്തിയേകി