Hymn 59
കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞിടുമ്പോൾ
കണ്ണുനീർ വാർത്തവനെൻ കാര്യം നടത്തിത്തരും
നിൻമനം ഇളകാതെ നിൻമനം പതറാതെ
നിന്നോടുകൂടെയെന്നും ഞാനുണ്ട് അന്ത്യംവരെ
കൂരിരുൾപ്പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതിൽ ക്രൂശിൻ നിഴൽ നിനക്കായ്
തീച്ചൂള സിംഹക്കുഴി പൊട്ടക്കിണർ മരുഭൂമി
ജയിലറ ഈർച്ചവാളോ മരണമോ വന്നിടട്ടെ
ദാഹിച്ചു വലഞ്ഞു ഞാൻ ഭാരത്താൽ വലഞ്ഞിടുമ്പോൾ
ദാഹം ശമിപ്പിച്ചവൻ ദാഹജലം തരുമേ
ചെങ്കടൽ തീരമതിൽ നിൻദാസർ കേണതുപോൽ
ചങ്കിനുനേരെ വരും വൻഭാരം മാറിപ്പോകും
