Hymn 60

തിരുകരത്താൽ താങ്ങിയെന്നെ
തിരുരക്തത്താൽ കഴുകണമേ
പെരുമഴ പോൽ പെയ്യട്ടെ
യേശുവിൻ രക്തം യേശുവിൻ രക്തം യേശുവിൻ തിരുരക്തം

പാപമെല്ലാം മാറിടട്ടെ
ശാപമെല്ലാം നീങ്ങിടട്ടെ
തിരുരക്തത്താൽ കഴുകണമേ

രോഗമെല്ലാം മാറിടട്ടെ
കഷ്ടമെല്ലാം നീങ്ങിടട്ടെ
തിരുമുറിവിനാൽ സുഖപ്പെടട്ടെ

കോപമെല്ലാം മാറിടട്ടെ
തിൻമയെല്ലാം നീങ്ങിടട്ടെ
ദൈവസ്നേഹത്താൽ നിറഞ്ഞിടട്ടെ