Hymn 61
നായകാ ജീവദായകാ
യേശുവേ എൻ സ്നേഹഗായകാ
നമിച്ചിടുന്നു നിന്നെ സ്തുതിച്ചിടുന്നു
യേശുവേ എൻ സ്നേഹഗായകാ
തമസ്സിലുഴലുമെൻ ജീവിതനൗകയിൽ
പ്രകാശമരുളും പ്രഭാതമലരെ
പ്രണാമമുത്തങ്ങൾ ഏകിടാമെന്നും
പ്രണാമമന്ത്രങ്ങൾ ചൊല്ലിടാം
മധുരിമ നിറയും നിൻ സ്നേഹമാം തണലിൽ
ആശ്വാസമേകു എന്നാത്മനാഥ
പ്രകാശധാരകൾ പൊഴിയുക എന്നിൽ
പ്രപഞ്ചനാഥാ നീ കനിവോടെ
