Hymn 62
യേശു വിളിക്കുന്നു ഇന്നും
യേശു വിളിക്കുന്നു
അൻപെഴുമാ പൊൻകരങ്ങൾ
നീട്ടി വിളിക്കുന്നു
ഉള്ളം തകർന്നവരേ വാ
ഉൺമയാം എന്നന്തികേ
ഉള്ളലിഞ്ഞാശ്വാസമേകാൻ
ഉള്ളവൻ ഞാനല്ലയോ
ആകുലമാനസരേ വാ
ആലംബഹീനരേ വാ
ആശ്രയം തന്നരുളാം ഞാൻ
ആമോദമേകിടാം ഞാൻ
കണ്ണീരണിഞ്ഞവരേ വാ
മണ്ണിന്റെ മക്കളേ വാ
കൺമഷമാകവേ നീക്കി
കണ്ണുനീരൊപ്പിടാം ഞാൻ
