Hymn 63

ശ്രീയേശുനാമം അതിശയനാമം
ഏഴയെനിക്കിമ്പ നാമം

എല്ലാ നാമത്തിലും മേലായ നാമം
ഭക്തജനം വാഴ്ത്തും നാമം
എല്ലാ മുഴങ്കാലും മടങ്ങും നിൻ തിരുമുമ്പിൽ
വല്ലഭത്വമുള്ള നാമം

എണ്ണമില്ലാ പാപം എന്നിൽനിന്നും നീക്കാൻ
എന്നിൽ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു എന്നേക്കും
മായ്ച്ചുതന്ന ഉന്നതൻ്റെ വന്ദ്യനാമം

പാപപരിഹാരാർത്ഥം പാതകരെ തേടി
പാരിടത്തിൽ വന്ന നാമം
പാപമറ്റ ജീവിതത്തിൽ മാതൃകയെ കാട്ടിത്തന്ന
പാവനമാം പുണ്യനാമം