Hymn 71

പരിശുദ്ധ കന്യാമറിയമേ എന്നിൽ
കനിയേണമെന്നും കരുണാനിധേ
ഒരു ദിവ്യപുത്രനു ജന്മം നൽകിയ
പരിശുദ്ധയാണു നീ.

ഇരുളിൽ വിടർന്നൊരു മലരാണു നീയെന്നും
ഇടറുന്ന ജീവനു തുണയേകി നീ
ഇടനെഞ്ചുപൊട്ടി കരയുന്ന ഞങ്ങൾക്കായ്
ഇരുളിലും തുണയേകണേ.

ഉലകത്തിൽ മിന്നും കെടാവിളക്കാണു നീ
ഏഴകൾക്കാശ്വാസ ദായികയേ
സുകൃതത്തിൻ രാജ്ഞി, ജപമാല രാജ്ഞി
നിന്നെ നമിച്ചിടുന്നു.