Hymn 72

രാജകന്യകയേ സ്വസ്‌തി, കരുണയെഴും തായെ
ജീവനുമെൻ ശരണവുമേ മധുരിതമാതാവേ
ഹവ്വാതൻ പ്രവാസികളാമീ, മക്കളിതാ നിന്നെ വിളിപ്പൂ
കണ്ണീർ താഴ്വരയിൽ, കേണിടുന്നമ്മേ

ആശ്വാസം തേടിയലഞ്ഞ്, അലിവേറും മടിയിലണഞ്ഞ്
വിങ്ങി വേദനയാൽ നെടുവീർപ്പിടുന്നമ്മേ
മാദ്ധ്യസ്ഥം നല്കിടുമങ്ങേ, മാതൃത്വം ധന്യ മനോജ്ഞം
കനിവിൻ കണ്ണുകളാൽ, നോക്കേണേയെന്നും
ഈ മണ്ണിൽ പ്രവാസം കഴിയും,
നാളിൽ നിൻ വത്സലസുതനെ
കാണുവാനിവരെ നീ യോഗ്യരാക്കണമേ