Hymn 73
ഉഷഃകാല താരമേ ഉലകിൻ ദീപമേ
തമ്പുരാന്റെ അമ്മ നീ മഹോന്നതേ
മനുകുല പാലകേ പരിമള സൂനുവേ
മരിയേ നിർമ്മലാംബികേ
അമ്മേ കന്യകേ നിർമ്മല പൂജിതേ
പാടി വാഴ്ത്തിടാം നിൻ തിരു നാമം
അഗതികളാം ഞങ്ങളിൽ നീ കരുണകാട്ടണ
നിന്റെ ദിവ്യ സൂനുവോടു പ്രാർത്ഥിക്കേണമേ
നിത്യ കന്യകേ അമ്മേ സ്വർഗ്ഗ റാണി നീ
സുര വഴികൾ കാട്ടുവാനെനിക്കു തായ നീ
അമ്മേ കന്യകേ.... (2)
വചനമേറ്റുവാങ്ങിയന്നു ധന്യയായ് നീ
തിരുവുദരം ദൈവസുതന് ഗേഹമാക്കി നീ
സ്നേഹ ദായികേ അമ്മേ പുണ്യ വാരിധേ
അഭയമെന്നുമേകിടേണമമ്മേ കന്യകേ
അമ്മേ കന്യകേ.... (2)
