Hymn 76
കനിവിന്റെ നിറവാർന്നൊരമ്മ
നിനക്കേകുന്നു സ്നേഹപ്രണാമം
കാരുണ്യക്കടലാകുമമ്മേ
നിനക്കായിരം സ്തോത്രഗീതം
അലിവിന്റെ അലയാഴിയാകും
വിവലാംബികേ നിൻ ഹൃദയം
അഗതികളാം മക്കൾക്കെന്നും
ആ തിരുസന്നിധിയഭയം
എളിമയോടണയുന്നു സവിധേ
ഞങ്ങളെ നൽകുന്നു സദയം
യേശുവിന്നംബികേ അമലേ
ആ തിരുകൈകളാൽ തഴുകൂ.
