Hymn 77

കന്യാമറിയമേ തായേ
എനിക്കെന്നാളുമാശ്രയം നീയേ
കഴൽകൂപ്പിടുമെൻ അഴൽതീർക്കുക നീ
ജഗദീശ്വരിയേ കരുണാകരിയേ

ഇരുൾ ചൂഴ്ന്നിടുമാത്മാവിൽ
മണിമംഗള ദീപികയായ്
ഒളിതൂകണമമ്മേ നീയെന്നുമേ
വരദായികയേ സുരനായികയേ

അറിവൻ പൊരുളേ നിന്നെ
അറിവാൻ വഴി തേടുന്നേ
ആരിനിയമ്മേ നിയെന്നിയേ
എന്നെക്കാത്തിടുവാൻ വഴി കാട്ടിടുവാൻ