Hymn 78

നിന്നെ വണങ്ങി ഞാൻ പോകുന്നെന്നമ്മേ
നിന്നുള്ളം കനിഞ്ഞൊന്നനുഗ്രഹിക്കൂ
നിന്നുടെ നിർമ്മല സ്നേഹത്തിൽനിന്നിങ്ങ്
ഇറ്റിറ്റുവീഴുമാ തേൻതുള്ളികൾ

മോദം നുകർന്നിന്നു പോകുന്ന ഞാനമ്മേ
ദിവ്യമാം സ്നേഹം പകർത്താനായി

വീട്ടിലും നാട്ടിലും എല്ലായിടത്തുമാ-
സ്നേഹത്തിൻ തേനൊളി വീശുവാനായ്
എല്ലാരും ക്രിസ്‌തുവിലൊന്നെന്നു കീർത്തിക്കാൻ
എല്ലാർക്കുമെല്ലാമായ് തീരുവാനായ്