I. സുവിശേഷാനുഭവ പങ്കുവയ്ക്കൽ

                       I. സുവിശേഷാനുഭവ പങ്കുവയ്ക്കൽ

  1. ഗാനശുശ്രൂഷ: ഏതാനും ഭക്തിഗാനങ്ങളാലപിച്ച് പ്രാർത്ഥനയ്ക്ക് പശ്ചാത്തലമൊരുക്കുന്നു.
  2. സ്വാഗതാശംസ: - കുടുംബനാഥൻ എല്ലാവർക്കും ചുരുങ്ങിയ          വാക്കുകളിൽ സ്വാഗതം ആശംസിക്കുന്നു.
  3. ബൈബിൾ പ്രതിഷ്‌ഠ : - ആദരപൂർവ്വം ബൈബിൾ പ്രതിഷ്ഠ നടത്തുന്നു.
  4. പരിശുദ്ധാത്മാവിനോടുള്ള ഗാനം:
  5. സപ്‌തതല രീതി

സപ്തതല സുവിശേഷാനുഭവം പങ്കുവയ്ക്കൽ രീതിക്ക് നേതൃത്വം കൊടുക്കുന്നയാളെ ശുശ്രൂഷി എന്നാണ് വിളിക്കുക. യോഗത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ശുശ്രൂഷി ആകുവാൻ കഴിയുമാറ് ഓരോ പ്രാവശ്യവും ഓരോരുത്തർ ഈ ദൗത്യം ഏറ്റെടുക്കേണ്ടതാണ്. ഈ സുവിശേഷാനുഭവം പങ്കുവയ്ക്കൽ തികച്ചും പ്രാർത്ഥനാന്തരീക്ഷത്തിൽ നടത്തുവാൻ ശുശ്രൂഷി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

i യേശുവിനെ ക്ഷണിക്കുന്നു

ശുശ്രൂഷി: നമുക്ക് യേശുവിനെ നമ്മുടെ മദ്ധ്യത്തിലേയ്ക്ക് ക്ഷണിക്കാം. നമ്മിൽ രണ്ടോ മൂന്നോ പേർക്ക് സുവിശേഷ വചനങ്ങളോ, സുവിശേഷത്തിൽ വ്യക്തികൾ യേശുവിന്റെ സാന്നിദ്ധ്യം ക്ഷണിച്ച അവസരങ്ങളെയോ ഓർമ്മിച്ചു കൊണ്ട് യേശുവിനെ നമ്മുടെ മദ്ധ്യത്തിലേയ്ക്ക് ക്ഷണിക്കാം

(സ്തുതിപ്രാർത്ഥനയോ, നന്ദിപ്രകടനമോ, യാചനപ്രാർത്ഥനയോ അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. പ്രത്യുത സ്വന്തം ഭാഷയിൽ ഒരു സുഹൃത്തിനെ എന്ന പോലെ സമൂഹമദ്ധ്യത്തിലേയ്ക്ക് യേശുറ ക്ഷണിക്കുക)

Page 6


ii വിശുദ്ധ ഗ്രന്ഥ വായന

ശുശ്രൂഷി: നമുക്ക് വി. ഗ്രന്ഥം തുറന്ന് സുവിശേഷം……...ം അദ്ധ്യായം എടുക്കാം. നമ്മിലൊരാൾക്ക് മുതൽ.................. വരെയുള്ള വാക്യങ്ങൾ വായിക്കാം. (എല്ലാവരുടെയും കൈവശം ബൈബിൾ ഉണ്ടായിരിക്കേണ്ടതാണ്. വായിക്കുവാനുള്ള ഭാഗം നേരത്തെ തിരഞ്ഞെടുത്തിരിക്കേണ്ടതുണ്ട്. വായനഭാഗം എല്ലാവരും എടുത്തു എന്നു ഉറപ്പുവരുത്തിയതിനുശേഷം വാക്യങ്ങൾ ഏവയെന്നു പറയുക. ഒരാൾ പ്രാർത്ഥനാപൂർവ്വം വചനഭാഗം വായിക്കുന്നു.)

ശുശ്രൂഷി: നമ്മിലൊരാൾക്കുകൂടി പ്രസ്‌തുത വചനഭാഗം വായിക്കാം. (മറ്റൊരാൾകൂടി വായിക്കുന്നു.)

iii വചനം പങ്കുവയ്ക്കൽ

ശുശ്രൂഷി: നമുക്ക് ഹൃദയസ്‌പർശിയായി തോന്നിയ വാക്യമോ, വാക്യശകലമോ മൂന്നു പ്രാവശ്യം നിറുത്തി നിറുത്തി ധ്യാനപൂർവ്വം ഉരുവിടാം. (ഓരോരുത്തരും തങ്ങളുടെ മനസ്സിൽ പതിഞ്ഞ വചനഭാഗമോ, വാക്യമോ സാവധാനത്തിൽ ഉരുവിടുന്നു.)

iv യേശു നമ്മോട് സംസാരിക്കുന്നതു നമുക്കു ശ്രവിക്കാം

ശുശ്രൂഷി: നമ്മുടെ ഹൃദയത്തെ സ്‌പർശിച്ച വചനവുമായിയേശുവിന്റെ സന്നിധിയിൽ രണ്ട് മിനിട്ട് നിശബ്ദമായി അവിടത്തെ ശ്രവിച്ചിരിക്കാം. (മൗനത്തിൻ്റെ ദൈർഘ്യം ഗ്രൂപ്പിൻ്റെ സ്വഭാവമനുസരിച്ച് നിജപ്പെടുത്താവുന്നതാണ്. മൗനമായിരുന്ന് യേശുവിനെ ശ്രവിക്കുന്നത്, വ്യക്തി ജീവിതത്തിലേക്കാവശ്യമായ സന്ദേശം സ്വീകരിക്കുവാൻ വേണ്ടിയാണെന്നോർക്കുക.)

v. സന്ദേശം പങ്കുവയ്ക്കൽ

ശുശ്രൂഷി: ദൈവം നമ്മോടു ഏകാന്തതയിൽ സംസാരിച്ച വചനാനുഭവത്തിൻ്റെ വെളിച്ചത്തിൽ അതിൽനിന്ന് ഉൾക്കൊണ്ട ദൈവാനുഭവവും സന്ദേശവും എന്താണെന്ന് നമുക്ക് ഓരോരുത്തർ ക്കായി ഞാൻ, എൻ്റെ, എന്നെ, എന്ന പദങ്ങൾ ഉപയോഗിച്ച് ഉറക്കെ പരസ്പ്‌പരം പങ്കുവയ്ക്കാം. (ഇത് തികച്ചും വ്യക്തിപരമായ അനുഭവ മായിരിക്കണം. മറ്റുള്ളവരെ ഉപദേശിക്കുന്നതോ പഠിപ്പിക്കുന്നതോ, ഏതെങ്കിലും നിർദേശം നൽകുന്നതോ ആയിരിക്കരുത്)

Page 7


VI. ദൗത്യം ഏറ്റെടുക്കൽ

ശുശ്രൂഷി : മേൽപ്പറഞ്ഞ വചനാനുഭവത്തിലൂടെ നമുക്ക് ലഭിച്ച ദൗത്യമെന്തെന്ന് പങ്കുവെച്ചുകൊണ്ട് അതിൽനിന്ന് ഉരുത്തിരിയുന്ന പൊതുവായൊരു ഉത്തരവാദിത്വം നമുക്ക് ഏറ്റെടുക്കാം.

കഴിഞ്ഞ സുവിശേഷാനുഭവ പങ്കുവയ്ക്കലിൽ സ്വീകരിച്ച ദൗത്യം പ്രാവർത്തികമാക്കിയവിധമോ, ജീവൻ്റെ വചനത്തിൻമേലുള്ള അനുഭവമോ പങ്കുവയ്ക്കുന്നു.

ഇന്ന് പങ്കുവച്ച വചനാനുഭവത്തിൻ്റെ വെളിച്ചത്തിൽ ഏറ്റെടുക്കേണ്ട പുതിയ ദൗത്യം കണ്ടുപിടിക്കുന്നു.

ഏറ്റെടുക്കുവാൻ പോകുന്ന ദൗത്യം ആര്, എന്ന്, എപ്പോൾ, എങ്ങനെ നിർവ്വഹിക്കും എന്നു തീരുമാനിക്കുന്നു.

പല ദൗത്യങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിൽ ഏറ്റവും പ്രസക്ത മായത് തെരഞ്ഞെടുക്കുവാൻ അംഗങ്ങളെ പ്രാപ്‌തരാക്കുവാൻ ശുശ്രൂഷി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പൊതുവായൊരു ദൗത്യം തെരഞ്ഞെടുക്കുവാൻ സാദ്ധ്യ മാകുന്നില്ലെങ്കിൽ വായിച്ച വചനഭാഗത്തിൽനിന്നും ഒരു വാക്യമോ, വാക്യശകലമോ ജീവൻ്റെ വചനമായി തെരഞ്ഞെടുക്കേണ്ടതാണ്. പ്രസ്തുത ജീവൻ്റെ വചനം കർമ്മരംഗങ്ങളിലിറങ്ങുന്ന അംഗങ്ങളെ അടുത്ത ഒരുമിച്ചുകൂടൽ വരെ പ്രചോദിപ്പിക്കുകയോ കർമ്മനിരതരാ ക്കുകയോ തിരുത്തുകയോ ചെയ്യാൻ ഉതകുന്നതാകണം.

VII. സ്വയം പ്രേരിത പ്രാർത്ഥന

ശുശ്രൂഷി: നമുക്കു ലഭിച്ച വചനാനുഭവത്തിൻ്റെ വെളിച്ചത്തിൽ സ്വയംപ്രേരിതമായി ദൈവത്തെ സ്‌തുതിക്കുകയോ, നന്ദിപറയുകയോ, ദൗത്യപൂർത്തീകരണത്തിനുള്ള അനുഗ്രഹങ്ങൾ യാചിക്കുകയോ, നമ്മുടെ ആവശ്യങ്ങൾ ഉണർത്തിക്കുകയോ ചെയ്യാം.

Page 8


         സുവിശേഷാനുഭവം പങ്കുവയ്ക്കലിൻ്റെ വിലയിരുത്തൽ

a. ഉടനീളം പ്രാർത്ഥനയുടെ അരൂപി ഉണ്ടായിരുന്നോ? പ്രാർത്ഥ നാരൂപിക്കു തടസ്സം സൃഷ്‌ടിക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നോ?

b. വായിക്കേണ്ട വേദപുസ്‌തക ഭാഗം നേരത്തെതന്നെ എല്ലാവരും കണ്ട് എടുത്തിരുന്നോ?

c. ഓരോരുത്തരും തങ്ങളെ സ്‌പർശിച്ച ബൈബിൾ വാക്യങ്ങൾ ഉരുവിട്ടത് എല്ലാവർക്കും കേൾക്കത്തക്കസ്വരത്തിലും പ്രാർത്ഥനാ പൂർവ്വവും ആയിരുന്നോ ?

d. നമ്മൾ പാലിക്കേണ്ട മൗനം തൃപ്‌തികരമായിരുന്നോ ?

e. വചനാനുഭവം പങ്കുവച്ചത് തികച്ചും വ്യക്തിപരമായിരുന്നോ? അതോ മറ്റുള്ളവരെ തിരുത്താനും പഠിപ്പിക്കുവാനുമായിരുന്നോ?

f. ദൗത്യത്തെക്കുറിച്ചു ചർച്ച ചെയ്‌തപ്പോൾ ദൈവാരൂപി നമ്മെ നയിക്കാൻ അനുവദിച്ചോ ?

g. സ്വയം പ്രേരിത പ്രാർത്ഥനയ്ക്ക് എല്ലാവർക്കും സമയം ലഭിച്ചോ?

h. ഈ വചനാനുഭവ പങ്കുവ്ക്കലിലും പ്രാർത്ഥനയിലും ശുശ്രൂഷ നന്നായി ചെയ്തത് എന്തെല്ലാം ? ഇനിയും മെച്ചപ്പെടുത്താൻ എന്തെ ങ്കിലുമുണ്ടോ?

6. ജപമാല: പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടിക്കൊണ്ട് ജപമാല ചൊല്ലുന്നു. തുടർന്ന് പരിശുദ്ധമറിയത്തോടുള്ള ഒരു ഗാനം ആലപിക്കുന്നു.

7. റിപ്പോർട്ട്: കഴിഞ്ഞ കൂട്ടായ്‌മയുടെ റിപ്പോർട്ട് സെക്രട്ടറി
വായിക്കുന്നു. പ്രാർത്ഥന നടന്ന ഭവനം, ദിവസം, തീയതി, സമയം, പ്രാർത്ഥനയിൽ വായിച്ച ബൈബിൾ ഭാഗം അവലംബിച്ച പ്രാർത്ഥനാ രീതി, പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്ത വ്യക്തി, പങ്കെടുത്ത ആകെ കുടുംബങ്ങളും അംഗങ്ങളും, ചർച്ച ചെയ്‌ത പ്രധാനകാര്യങ്ങൾ, ലഭിച്ച സ്തോത്രക്കാഴ്ച്ച, പ്രാർത്ഥന സമാപിച്ച സമയം എന്നിവ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.

Page 9


8. ഹാജർ: വൈസ് പ്രസിഡൻ്റോ മറ്റേതെങ്കിലും ഭാരവാഹി കളോ കൂട്ടായ്മ‌യിൽ പങ്കെടുത്തവരുടെ ഹാജർ രേഖപ്പെടുത്തുന്നു.
കുടുംബനാഥനും നാഥയും യുവാക്കളും കുട്ടികളും അടക്കം എല്ലാവരുടെയും ഹാജർ രേഖപ്പെടുത്തേണ്ടതാണ്.

9. ചർച്ച, അറിയിപ്പുകൾ: ഏതെങ്കിലും വിഷയങ്ങൾ ചർച്ച
ചെയ്യുവാനുണ്ടെങ്കിൽ പ്രസിഡൻ്റ് ഇപ്പോൾ അംഗങ്ങളെ ചർച്ചയ്ക്ക് ക്ഷണിക്കുന്നു. കൂട്ടായ്മയുടെ പൊതുനന്മയ്ക്ക് ഉപകരിക്കുന്ന കാര്യങ്ങളല്ലാതെ വ്യക്തിപരമായ വിഷയങ്ങളോ, വിവാദപരമായ വിഷയങ്ങളോ ചർച്ചയ്ക്ക് എടുക്കുവാൻ പാടുള്ളതല്ല. ചർച്ചകൾ തികഞ്ഞ അച്ചടക്കത്തോടും പരസ്‌പരബഹുമാനത്തോടും നടത്തേണ്ടതാണ്. അറിയിപ്പുകൾ നൽകുവാനുണ്ടെങ്കിൽ ഇപ്പോൾ നൽകുന്നു.

10. സ്തോത്രക്കാഴ്‌ച: കൂട്ടായ്‌മയുടെ പൊതു ആവശ്യ
ങ്ങൾക്കുള്ള ഫണ്ട് എന്ന നിലയിൽ അംഗങ്ങൾ സ്തോത്രക്കാഴ്ച നൽകു ന്നു. ഖജാൻജി അത് എണ്ണി തിട്ടപ്പെടുത്തി തുക കൂട്ടായ്മയെ അറിയി ക്കുന്നു.

11. സ്നേഹവിരുന്ന്: കൂട്ടായ്‌മയിലെ അംഗങ്ങൾക്ക് പരസ്പര
സ്നേഹവും ഐക്യവും പ്രകടമാക്കുവാൻ സഹായിക്കുന്നതാണ് സ്നേഹവിരുന്ന്. അത് ഏറ്റവും ലളിതമായിരിക്കണം.

12. നന്ദി: ഭാരവാഹികളിൽ ഒരാൾ കൂട്ടായ്‌മയ്ക്ക് ആതിഥ്യം വഹിച്ച കുടുംബത്തിനും പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും കൂട്ടായ്മ നയിച്ചവർക്കും നന്ദി പ്രകാശിപ്പിക്കുന്നു.

13.സമാപന പ്രാർത്ഥന: പ്രാർത്ഥനയ്ക്കു ശേഷം ഗാനം ആലപിച്ച്, പരസ്പ‌രം സ്‌തുതി ചൊല്ലി കൂട്ടായ്‌മ പര്യവസാനിപ്പിക്കുന്നു. വൈദികൻ സന്നിഹിതനാണെങ്കിൽ സമാപന ആശീർവാദം നൽകുന്നു

Page 10