കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 67

നിത്യവിശുദ്ധയാം കന്യാമറിയമേ നിൻ നാമം വാഴ്ത്തപ്പെടട്ടെ നന്മനിറഞ്ഞ നിൻ സ്നേഹവാത്സല്യങ്ങൾ ഞങ്ങൾക്കനുഗ്രഹമാകട്ടെ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന മേച്ചിൽപ്പുറങ്ങളിലൂടെ അന്തിക്കിടയനെ കാണാതലഞ്ഞീടും ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ, മേയും ആട്ടിൻ..... ദുഃഖിതർ ഞങ്ങൾക്കായ് വാഗ്ദാനം കിട്ടിയ സ്വർഗ്ഗകവാടത്തിൻ മുമ്പിൽ മുൾമുടി ചൂടി കുരിശു ചുമന്നിതാ മുട്ടിവിളിക്കുന്നു ഞങ്ങൾ, ഇന്നും മുട്ടി....

Hymn 66

നന്ദിചൊല്ലി പാടിടാം നല്ല ദൈവമേ എന്നും നിന്റെ നന്മകൾ ഓർത്തുപാടിടാം പുഞ്ചിരിതൻ നാളിലും കണ്ണീരിൻ നാളിലും ഒന്നുപോലെന്നെ നയിച്ച ദൈവമേ കൊച്ചുനാൾതൊട്ടേ എന്നെവീഴാതെ കാത്തവൻ കൂടെ ഞാനില്ലേന്നോതി കൂട്ടായ് നടന്നവൻ കൊച്ചുകൊച്ചു നൊമ്പരങ്ങൾ സുഖമായ് പകർത്തിയോൻ കൊച്ചുകൊച്ചു സ്വപ്നം കാണാൻ കണ്ണുകൾ തുറന്നവൻ ഇത്ര നല്ല ദൈവമെൻ്റെ താതനാണെന്നോർക്കുമ്പോൾ ചിത്തം ചെല്ല കാറ്റിനൊപ്പം പാടിയാടിയാർക്കുന്നു കൊച്ചുമനസ്സാകാശം പോൽ വലുതാക്കി കണ്ടവൻ കുട്ടിക്കുറുമ്പെല്ലാം മാറ്റി…

Hymn 65

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം എന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹം എന്നെ തോളിലേറ്റി താരാട്ടുപാടും മെല്ലെ ചാഞ്ചക്കമാട്ടുന്നസ്നേഹം ആ സ്നേഹം - ആ സ്നേഹം ആ ദിവ്യസ്നേഹമാണ് ദൈവം എന്റെ കഷ്‌ടതകൾ നീക്കിടുന്ന സ്നേഹം എന്റെ ദുഃഖങ്ങൾ ഏറ്റുവാങ്ങും സ്നേഹം എൻ്റെ മുറിവുകളിലാശ്വാസമേകീ എന്റെ മിഴിനീരു മായ്ക്കുന്ന സ്നേഹം ആ സ്നേഹം..... എന്റെ പാപങ്ങൾ നീക്കിടുന്ന സ്നേഹം എന്റെ ഭാരങ്ങൾ താങ്ങിടുന്ന സ്നേഹം…

Hymn 64

ദൈവത്തിൻ നാമത്തിൽ നാം ചേർന്നീടും സമയങ്ങളിൽ മോദമായ് ധ്യാനിച്ചിടാം തൻ്റെ വൻകൃപകൾ ദിനവും കുന്നുകൾ അകന്നീടിലും മഹാപർവ്വതം മാറീടിലും തൻ്റെ ദയയെന്നും ശാശ്വതമേ - തൻ മക്കൾക്കാശ്രയമേ സീയോനിൽ അവൻ നമുക്കായ് - അതി ശ്രേഷ്ഠമാം മൂലക്കല്ലായ് തന്നോടു ചേർന്നു നാമും തന്റെ ജീവക്കല്ലുകളായിടാം കർത്തൻ തൻ വരവിൻ നാളിൽ - തന്റെ കാന്തയാം നമ്മെ ചേർത്തിടും എന്റെ കണ്ണുനീരെല്ലാം തുടയ്ക്കും -…

Hymn 63

ശ്രീയേശുനാമം അതിശയനാമം ഏഴയെനിക്കിമ്പ നാമം എല്ലാ നാമത്തിലും മേലായ നാമം ഭക്തജനം വാഴ്ത്തും നാമം എല്ലാ മുഴങ്കാലും മടങ്ങും നിൻ തിരുമുമ്പിൽ വല്ലഭത്വമുള്ള നാമം എണ്ണമില്ലാ പാപം എന്നിൽനിന്നും നീക്കാൻ എന്നിൽ കനിഞ്ഞ നാമം അന്യനെന്ന മേലെഴുത്തു എന്നേക്കും മായ്ച്ചുതന്ന ഉന്നതൻ്റെ വന്ദ്യനാമം പാപപരിഹാരാർത്ഥം പാതകരെ തേടി പാരിടത്തിൽ വന്ന നാമം പാപമറ്റ ജീവിതത്തിൽ മാതൃകയെ കാട്ടിത്തന്ന പാവനമാം പുണ്യനാമം